ഷാർജ∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ശേഖറിന്റെ (30) ഭർത്താവ് എസ്. സതീഷിന്റെ (40) മുൻകൂർ ജാമ്യം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയതോടെ കേസിൽ ദുരൂഹത ഏറുന്നു. കേസിൽ ഭർത്താവ് മദ്യലഹരിയിൽ അതുല്യയെ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ച ശേഷമാണ് സുപ്രധാനമായ ഈ നടപടി. ഈ വർഷം ജൂലൈ 19ന് അതുല്യയുടെ 30-ാം പിറന്നാൾ ദിനത്തിൽ ഷാർജയിലെ റോളാ പാർക്കിനടുത്തുള്ള ഫ്ലാറ്റിലാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
- ഷാർജയിൽ മലയാളി യുവതി മരിച്ച സംഭവം: ഭർത്താവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി; സതീഷ് റിമാൻഡിൽ Gulf News
- ‘നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു; എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു’; കണ്ണീർക്കടലായി പ്രവാസലോകം, 7 രാജ്യാന്തര വാർത്തകൾ Gulf News
ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട സതീഷ് ഓഗസ്റ്റിൽ കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഇടക്കാല മുൻകൂർ ജാമ്യം നേടിയിരുന്നു. ഷാർജയിലെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, കേരളത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പുനഃപരിശോധനാ പോസ്റ്റ്മോർട്ടത്തിൽ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അതുല്യയുടെ ശരീരത്തിൽ 46 പരുക്കുകൾ ഉണ്ടെന്ന് കണ്ടെത്തി. മാത്രമല്ല, മരണം കഴുത്ത് ഞെരിഞ്ഞതിനെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതോടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ സംശയം വർധിച്ചിരിക്കുകയാണ്. തൂങ്ങിമരിക്കുമ്പോൾ കഴുത്ത് ഞെരിയുമെങ്കിലും സതീഷ് ഞെരിച്ച് കൊന്നതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
∙ വിഡിയോ ദൃശ്യങ്ങൾ: വർഷങ്ങളായുള്ള പീഡനത്തിന്റെ തെളിവുകൾ
സതീഷ് മദ്യലഹരിയിൽ അതുല്യയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്. വിഡിയോയിൽ മർദിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. ‘നിനക്ക് എവിടെ പോകാൻ കഴിയും? ഞാൻ നിന്നെ ഒരിടത്തും വിടില്ല... ഞാൻ നിന്നെ കത്തികൊണ്ട് കുത്തി കൊല്ലും... അതിന് എനിക്കൊരു മാസത്തെ ശമ്പളം പോലും വേണ്ട’ എന്നെല്ലാം ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. Kerala Transport Minister, Ganesh Kumar, Motor Vehicle Department Kerala, Flag Off Ceremony Controversy, Kerala Government Vehicles, Malayala Manorama Online News, Kerala News Today, Assistant Transport Commissioner Notice, Kanakkunnu Palace Event, Kerala MVD News, ഗതാഗത മന്ത്രി, വാഹന വകുപ്പ്, ഗണേഷ് കുമാർ, KSRTC, Kerala political news,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
10 വർഷമായി താൻ പീഡനം സഹിക്കുകയാണെന്ന് അതുല്യ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. കുടുംബം നൽകിയ പഴയ വിഡിയോ ദൃശ്യങ്ങൾ പോലും വർഷങ്ങളായുള്ള ശാരീരിക-മാനസിക പീഡനം സ്ഥിരീകരിക്കുന്നതായി കോടതി നിരീക്ഷിച്ചു.
∙ പ്രധാന വകുപ്പുകൾ ചുമത്തി കേസ്
അതുല്യയുടെ മാതാവ് തുളസി ഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സതീഷിനെതിരെ ഭാരതീയ ന്യായ സംഹിതയിലെയും സ്ത്രീധന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ, അപകടകരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കൽ, തടങ്കലിൽ വയ്ക്കൽ, ഭർത്താവിന്റെ ക്രൂരത എന്നിവയാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് സതീഷ് ഒരു പ്ലേറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായും ചവിട്ടുകയും കഴുത്തിന് പിടിച്ച് ഉപദ്രവിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
കേസ് അന്വേഷിക്കാൻ കേരള ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഷാർജ അധികൃതരുടെ പൂർണമായ പോസ്റ്റ്മോർട്ടം വിവരങ്ങൾ ലഭിക്കുന്നതുവരെ അന്വേഷണ സംഘം മരണം ആത്മഹത്യയായി കണക്കാക്കുന്നുണ്ടെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ കേസിന്റെ ഗതി മാറ്റിയേക്കാം.
ജൂലൈ 29ന് നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹം 10 വയസ്സുള്ള മകളുടെ കാർമികത്വത്തിലാണ് ചവറയിൽ സംസ്കരിച്ചത്. അതുല്യയുടെ ഫോണിൽ നിന്നും കോടതിയിൽ സമർപ്പിച്ച തെളിവുകളുടെ വിഡിയോ ദൃശ്യങ്ങൾ പരിഗണിച്ച് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.. English Summary:
Atulya Satheesh case revolves around the suspicious death of a Kerala woman in Sharjah. The investigation is ongoing, focusing on potential domestic violence and whether the death was a suicide or murder. The husband\“s bail has been cancelled, and the case is now being handled by the Kerala Crime Branch.  |