ഒരു വാഴ വയ്ക്കും. വളരുമ്പോൾ അണ്ണാനു പോലും നൽകാതെ പിള്ളേർ തേൻ കുടിക്കും, അമ്മ വാഴക്കൂമ്പ് കറി വയ്ക്കും, മൂത്തുവരുമ്പോമ്പോൾ ആദ്യം മെഴുക്കുപുരട്ടി, പിന്നെ അവിയലും കാളനും, അതു കഴിഞ്ഞാൽ പഴം കഴിക്കാം, വാഴപ്പിണ്ടി കറിക്കും വേണം. പിന്നെ ഉണ്ണാനും അട അടുപ്പിൽ വയ്ക്കാനും ഇല വേണം. ഇതു കേരളത്തിലാണെങ്കിൽ തമിഴ്നാട്ടിൽ സ്റ്റൈൽ വേറെയാണ്. വാഴ വയ്ക്കും, ‘പ്രമാദമാന ഇല വാഴ’. ഇലയ്ക്കു വേണ്ടി മാത്രം. ഇല വെട്ടി വിൽക്കും. മലയാളി ഓണമുണ്ണുന്ന ഇലയിൽ നല്ലൊരു പങ്കും തമിഴ്നാടൻ ഇലവാഴയാണ്. വാഴപ്പഴം നൽകുന്ന പരമ്പരാഗത വാഴയേക്കാൾ കേമൻ ഇലവാഴയാണ്. അതിനു കാരണമുണ്ട്. English Summary:
Explore The Highly Profitable \“Ilavazha\“ (Leaf Banana) Cultivation In Tamil Nadu, Supplying Essential Leaves For Onam Sadyas Globally. Learn About Its Income Potential And Challenges. |