deltin33 • 2025-10-28 08:58:57 • views 610
ചരിത്രത്തിലെ സുപ്രധാനമായൊരു കടൽവ്യൂഹം യാത്ര തുടങ്ങിക്കഴിഞ്ഞു. യുദ്ധത്തിനല്ല, യുദ്ധത്തിനെതിരായ ആഗോളസമൂഹത്തിന്റെ കൂട്ടായ്മയുടെ ഒഴുകുന്ന പ്രതീകമാവുകയാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില. സ്പെയിനിലെ ബാർസിലോനയിൽനിന്ന് സെപ്റ്റംബര്‍ ഒന്നിനു പുറപ്പെടുമ്പോൾ 20 ചെറുയാനങ്ങളിലായി 44 രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെ ആളുകൾ. അത് 50 യാനങ്ങളായി വളർന്നുകഴിഞ്ഞു. അകത്ത് ഗാസയ്ക്കുള്ള അടിയന്തരസഹായമായി ഭക്ഷണവും മരുന്നും വെള്ളവും. സ്പെയിനിലെ മാഡ്രിഡ് തുറമുഖത്തുനിന്ന് പശ്ചിമേഷ്യയിലെ ഗാസ തീരത്തേക്ക് യാത്ര തിരിച്ച സംഘം കനത്ത കാറ്റിനെത്തുടർന്ന് തിരിച്ചുവന്നെങ്കിലും വൈകാതെ ബാർസിലോനയിൽനിന്നു വീണ്ടും യാത്ര തിരിച്ചു. കടന്നുപോകുന്ന തീരങ്ങളിൽനിന്ന് കൂടുതൽ ചെറുകപ്പലുകൾ സംഘത്തിനൊപ്പം ചേരുന്നു. 2007ലാണ് ഗാസയുടെ കടലിലും ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയത്. ഹമാസ് ആയുധക്കടത്തിന് English Summary:
Sumud Flotilla aims to Break the Gaza Blockade with Humanitarian Aid, Symbol of Anti-War Solidarity |
|