cy520520 • 2025-10-28 08:59:00 • views 1260
എസ്‌എംഡി അഥവാ സോഷ്യൽ മീഡിയ ഡിസോർഡർ എന്നൊരു അവസ്ഥയുണ്ട്. സമൂഹമാധ്യമങ്ങളോടുള്ള അഡിക്‌ഷനെ വിശേഷിപ്പിക്കുന്നതാണത്. ഈ എസ്‌എംഡിയാണോ നേപ്പാളിലെ ‘ജെൻ സി’ പ്രക്ഷോഭത്തിനു പിന്നിൽ? ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും കിട്ടാത്തതിൽ പ്രതിഷേധിച്ച് നേപ്പാളിലെ പുതുതലമുറ തെരുവിലിറങ്ങിയപ്പോൾ അവരെ പരിഹസിച്ചവരായിരിക്കും നമ്മളിൽ കൂടുതലും. ‘ഇവർക്കൊക്കെ ഇതില്ലാതെ ജീവിക്കാൻ പറ്റാതായി അല്ലേ...’ എന്ന് നെടുവീർപ്പിട്ടവരും ഏറെ. പക്ഷേ, മുൻപ് പലപ്പോഴും സാങ്കേതിക കാരണങ്ങളാൽ ഇത്തരം സമൂഹമാധ്യമങ്ങൾ കുറച്ച് നേരത്തേക്കെങ്കിലും കിട്ടാതായിപ്പോയ സമയത്ത് നമ്മളിൽ പലരും അനുഭവിച്ച ‘ടെൻഷൻ’ ഒന്നോർത്തുനോക്കൂ. അതുതന്നെയല്ലേ നേപ്പാളിലും കണ്ടത്? അവിടെ അതു കൈവിട്ടു പോയെന്നു മാത്രം. അപ്പോൾ നമ്മുടെയൊക്കെ ജീവിതത്തിൽ സമൂഹമാധ്യമങ്ങൾ അത്രയേറെ സ്വാധീനം ചെലുത്തുന്നുവെന്നത് വ്യക്തം. പ്രക്ഷോഭങ്ങൾ നേപ്പാളിനു പുത്തരിയല്ല. ഭരണമാറ്റത്തിനു വേണ്ടിയും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയും ആഴ്ചകളും മാസങ്ങളും നീണ്ട അക്രമാസക്തമായ പ്രക്ഷോഭങ്ങൾക്ക് ഇന്ത്യയുടെ ഈ അയൽരാജ്യം നേരത്തേ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അക്രമാസക്തമായ പ്രക്ഷോഭം ലോകത്തിൽ English Summary:
How Nepal\“s Youth Protests Highlight Social Media Addiction Issues, India\“s Model vs. Nepal\“s Crisis |
|