LHC0088 • 2025-10-28 08:59:00 • views 1179
തന്റെ മോഹങ്ങളും ഇഷ്ടങ്ങളും അഭിപ്രായങ്ങളും യാതൊരു മറയും കൂടാതെ സമൂഹമാധ്യമങ്ങള്‍ വഴി ലോകത്തെ അറിയിക്കുവാന്‍ അതീവ തല്‍പരനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2024 ല്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്തിയ ട്രംപിന്റെ മനസ്സിലെ വലിയ മോഹമാണ് ലോകത്തില്‍ സമാധാനം പുനഃസ്ഥാപിച്ച നയതന്ത്രജ്ഞനായി അംഗീകരിക്കപ്പെടുക എന്നത്. ലോക സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കുക വഴി ഈ സ്വപ്നം തനിക്ക് സാക്ഷാത്ക്കരിക്കാന്‍ കഴിയുമെന്നു കരുതുന്നത് കൊണ്ടാണ് ഈ പുരസ്കാരം നേടുവാനുള്ള തന്റെ യോഗ്യതയെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടക്ക് വാചാലനാകുന്നത്. താന്‍ യുദ്ധത്തിനല്ല സമാധാനത്തിനാണു നിലകൊള്ളുന്നതെന്ന് ട്രംപ് പല പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഒന്നും ഇതുവരെ എടുത്തു പറയാവുന്ന വിജയം കണ്ടിട്ടില്ല. അധികാരത്തില്‍ വന്നാല്‍ 24 മണിക്കൂറിനകം റഷ്യ- യുക്രെയ്ൻ യുദ്ധം നിര്‍ത്തുമെന്ന വീരവാദം മുഴക്കിയെങ്കിലും അത് ഫലവത്തായില്ല. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന English Summary:
The Recent Agreement Between Armenia and Azerbaijan, facilitated by the US, Marks a Significant Step Toward Regional Stability and Reflects Trump\“s ambition for global peace. |
|