deltin33 • 2025-10-28 09:00:19 • views 1255
ആഞ്ഞൂതിയാൽ അണഞ്ഞു പോകുന്ന ജന്മമായിരുന്നു രവീന്ദ്ര കോൽഹെയുടേത്. അവിടെനിന്നാണ് അയാൾ ഉയിർത്തെഴുന്നേറ്റ് ഒരു നാടിന്റെ പ്രകാശഗോപുരമായി മാറിയത്. പതിനഞ്ചാം വയസ്സിൽ ഇനി അധികം ആയുസ്സില്ലെന്നു വിധിയെഴുതിയ ഡോക്ടർമാരെ അമ്പരിപ്പിച്ച് ഇന്ത്യയുടെ ‘വൺ റുപ്പി ഡോക്ടറാ’യി മാറിയ ഡോ.രവീന്ദ്ര കോൽഹെയുടേത് മെഡിക്കൽ ചരിത്രത്തിലെ അതിശയിപ്പിക്കുന്ന ജീവിതകഥ. മഹാരാഷ്ട്ര ബുൽഡാന ജില്ലയിൽ, ഷേഗാവിലാണ് രവീന്ദ്ര കോൽഹെയുടെ ജനനം. റെയിൽവേ ജീവനക്കാരനായ ദേവ്റാവുവിന്റെയും അധ്യാപികയായ മംഗളയുടെയും മകൻ. ജനിച്ചപ്പോൾ മുതൽ രോഗിയാണ്. പനിയും ശ്വാസംമുട്ടലും ന്യുമോണിയയും മാറിമാറി വരും. ഇതോടെ, അമ്മ ജോലി വിട്ടു. എല്ലും തോലുമായ മകനെയും എടുത്ത് മംഗള കയറാത്ത ആശുപത്രികളില്ല. ഹൃദയസംബന്ധമായ തകരാറുകൾ സ്ഥിരീകരിച്ച മുംബൈ റെയിൽവേ ആശുപത്രിയിലെ ഡോക്ടറാണ് English Summary:
India\“s One Rupee Doctor Dr. Ravindra Kolhe: The Pioneers of Improving Tribal Healthcare in Maharashtra, Transformed One of Maharashtra’s Poorest Regions Into a Farmer Suicide-Free Zone  |
|