cy520520 • 2025-10-28 09:00:18 • views 613
ഇന്ത്യ– ഭൂട്ടാൻ അതിർത്തി നഗരമായ ഫുൻഷോലിങ്ങിലാണ് പ്രസിദ്ധമായ ‘ഭൂട്ടാൻ ഗേറ്റ്’. ബംഗാളിലെ ജയഗോൺ ഗ്രാമത്തിലെ തിങ്ങിനിറഞ്ഞ കെട്ടിടങ്ങളും ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളും പെട്ടിക്കടകളും ഇരുവശങ്ങളിലായി നിൽക്കുന്ന പൊളിഞ്ഞ വഴികളും കടന്നാൽ ഭൂട്ടാൻ ഗേറ്റ് ആയി– ഇന്ത്യയിൽനിന്ന് ഭൂട്ടാനിലേക്കുള്ള കവാടം. ആ കമാനങ്ങൾ പിന്നിട്ടാൽ മുന്നിൽ കാണുന്നത് വെടിപ്പും രൂപഭംഗിയുമുള്ള ഭൂട്ടാൻ നഗരക്കാഴ്ച്ചയുടെ വിസ്മയ ലോകമാണ്. പരമ്പരാഗത വസ്ത്രമായ കീര അണിഞ്ഞ ഭൂട്ടാനീസ് സ്ത്രീകളും ബക്കു ധരിച്ച പുരുഷന്മാരും കുട്ടികളുമൊക്കെ മംഗോളിയൻ വംശത്തിന്റെ വേറിട്ട സംസ്കാര ദൃശ്യങ്ങളായി പ്രത്യക്ഷപ്പെടുന്നു. അവിടം മുതൽ ഹിമാലയത്തിന്റെ ഭൂപ്രകൃതി അതിന്റെ മനോഹാരിതയിലേക്കും കുളിർമയിലേക്കും യാത്ര തുടങ്ങുന്നു. ഫുൻഷോലിങ്ങിൽ ഭൂത്ഘോല നദിയിൽനിന്നു തകരപ്പാട്ടകളിൽ വെള്ളം ശേഖരിച്ച് മുളവടിയുടെ രണ്ടറ്റത്തുമായി തൂക്കിയിട്ട ശേഷം, English Summary:
Discover the unique story of Bhutanese vehicles, from their tax-exempt popularity and role in the second-hand market to the controversial trade connecting Bhutan with India, especially for Malayalis.  |
|