LHC0088 • 2025-10-28 09:00:25 • views 1237
ഇന്ത്യയുടെ ‘സൂപ്പർ സ്പൈ’ അജിത് ഡോവൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ല. വെറും ടൈപ്പ്റൈറ്ററുകളെന്ന നിലയ്ക്കപ്പുറത്ത് കംപ്യൂട്ടറുകളിൽ തൊടാറില്ല. സുരക്ഷാ ഉപദേഷ്ടാവ് സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കിയ ഈ ഉപകരണങ്ങൾ പക്ഷേ സാധാരണക്കാരന്റെ ‘ദിനചര്യ’യുടെ ഭാഗമാണ്. ഒരു നിമിഷം പോലും കയ്യിൽനിന്നു മാറ്റിവയ്ക്കാനാഗ്രഹിക്കാതെ പൊന്നു പോലെ കൊണ്ടു നടക്കുന്ന ‘പൊന്നുപകരണങ്ങൾ’. എന്നാൽ ലോകത്തിലെ ഏറ്റവും ശക്തമായ ചാര ഉപകരണങ്ങളെയാണ് ഇങ്ങനെ കൈകാര്യം ചെയ്യുന്നതെന്ന് എത്രപേർക്കറിയാം! സമൂഹമാധ്യമങ്ങള്‍ മുതൽ ബ്രൗസർ വരെ നമ്മുടെ സ്വകാര്യത നിരന്തരം ചോർത്തുകയാണെന്നും ആരും മനസ്സിലാക്കുന്നതേയില്ല. ഇത്തരം ചോർത്തലുകൾ പലപ്പോഴും സ്വാഭാവികമാണെന്നു നാം വിശ്വസിക്കുകയാണ്. എങ്ങനെയൊക്കെയാണ് നമ്മുടെ വിവരങ്ങൾ ചോരുന്നത്? അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടാം? ചോർത്തലിന് എങ്ങനെ പരമാവധി തടയിടാം? വിശദമായറിയാം. English Summary:
Understanding How Your Information is Collected and Used is Crucial for Protecting Yourself from Potential Misuse and Security Threats.  |
|