LHC0088 • 2025-10-28 09:00:24 • views 770
എതിർസ്ഥാനത്ത് അമേരിക്കയും യൂറോപ്പിലേതും ഉൾപ്പെടെ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങൾ, പല കോണുകളിൽനിന്ന് പ്രയോഗിക്കുന്ന ഉപരോധ ശരങ്ങൾ, സഹകരിക്കുന്ന വ്യാപാര പങ്കാളികൾക്കും പിഴച്ചുങ്കം ഏർപ്പെടുത്തിയുള്ള ഭീഷണി... അടവുകൾ പലതു പയറ്റിയിട്ടും യുക്രെയ്നെതിരായ യുദ്ധവുമായി കടിഞ്ഞാൺ പൊട്ടിയ കുതിരയെപ്പോലെ പായുകയാണ് റഷ്യയും പുട്ടിനും. യുദ്ധം അവസാനിപ്പിക്കുമെന്ന് ശപഥം ചെയ്തിറങ്ങിയ ട്രംപിനും പുട്ടിനെ തടയാനായില്ല. ഒടുവിൽ പുട്ടിനെ പിന്തുണച്ചും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ വിമർശിച്ചും നിലപാടെടുത്ത ഡോണൾഡ് ട്രംപും മലക്കം മറിഞ്ഞു. പുട്ടിനെ എങ്ങനെയും ‘ഒതുക്കുമെന്നാണ്’ ഇപ്പോൾ ട്രംപും പറയുന്നത്. ഈ മാറ്റം അടുത്തിടെയായി യുക്രെയ്ന്റെ തിരിച്ചടികളിലും കാണാനാവും. റഷ്യയുടെ വിദേശനാണയ വരുമാന മാർഗത്തിന്റെ നെടുംതൂൺ തന്നെയാണ് യുക്രെയ്ൻ ഇളക്കുന്നത്. ഇന്ത്യയ്ക്കും അത് വൻ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകൾ. ആയുധശക്തിയിലും സാമ്പത്തികരംഗത്തും റഷ്യ പരുങ്ങലിലാകുന്നതും ലോക സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാണോ? ഇന്ത്യയെ അതെങ്ങനെയാവും ബാധിക്കുക? വിശദമായി പരിശോധിക്കാം English Summary:
Ukraine\“s Direct Hit on Russia\“s Energy Lifelines causing Oil Crisis  |
|