മുഖം മനസ്സിന്റെ കണ്ണാടി! പൊതുവെ ഇങ്ങനെയാണ് പറയാറുള്ളത്. എന്നാൽ മനസ്സിലെ വികാരങ്ങളും ചിന്തകളും പലപ്പോഴും മറ്റാർക്കും മനസ്സിലാകാത്തവിധം ഒരു പുഞ്ചിരിയുടെ മറവിലൊളിപ്പിക്കാൻ ശ്രമിക്കുന്നവരാണ് മനുഷ്യർ. ഇങ്ങനെ വളരെ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്ന വികാരങ്ങളെ ചെറു ക്യാമറക്കണ്ണിലൂടെ നമ്മുടെ മുഖത്തു നിന്ന് മറ്റൊരാൾ വായിച്ചെടുക്കുകയാണെങ്കിലോ? കേൾക്കുമ്പോൾ സിനിമാക്കഥ പോലെ തോന്നുമെങ്കിലും അങ്ങനെയൊരാൾ ക്യാമറക്കണ്ണിനു പിന്നിലുണ്ട്. അതെ, മനുഷ്യഭാവങ്ങളും വികാരങ്ങളും ക്യാമറയിലൂടെ വായിച്ചെടുക്കുന്ന എഐ (നിർമിതബുദ്ധി) ഇന്ത്യയിൽ പിറവിയെടുത്തുകഴിഞ്ഞു. എന്തിനും മറുപടി നൽകുന്ന വിരൽത്തുമ്പിലെ ചാറ്റ് ബോട്ട് എന്നതിനപ്പുറം എഐയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. മനുഷ്യർ നൽകുന്ന നിർദേശങ്ങൾക്കപ്പുറം സ്വയം ചിന്തിക്കാനും വിശകലനം ചെയ്യാനും മനുഷ്യവികാരങ്ങളെ മനസ്സിലാക്കാനും ഇന്ന് എഐയ്ക്കു കഴിയും. മൊബൈൽ ഫോണിലെ സ്മാർട്ട് സഹായി എന്നതിനപ്പുറം ജീവിതത്തിലെ എല്ലാ മേഖലയിലും എഐ സാന്നിധ്യമുറപ്പിക്കുകയാണ്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലുമെല്ലാം ആ സാങ്കേതികത സ്ഥാനം പിടിച്ചുകഴിഞ്ഞു. ആർടിഫിഷ്യൽ ഇന്റലിജൻസ് എന്ന എഐ, ഇഐ (ഇമോഷനൽ ഇന്റലിജിയൻസ്) ആയി പ്രവർത്തിക്കാനും തുടങ്ങിക്കഴിഞ്ഞു. അതെങ്ങനെ സാധ്യമാകും? മനുഷ്യന്റെ English Summary:
Emoscape is a groundbreaking AI engine by Nylahnt that accurately detects hidden human emotions from facial expressions offers significant applications in healthcare, education, marketing, and sports, while prioritizing user privacy and emotional well-being. |
|