cy520520 • 2025-10-28 09:02:00 • views 946
ഒക്ടോബർ 7, 2025– ഇക്വഡോറിലെ ഉൾനാടൻ നഗരമായ എൽ ടാംബോയിലൂടെ യാത്ര ചെയ്യുകയായിരുന്നു പ്രസിഡന്റ് ഡാനിയേൽ നബോവ. വികസനം അധികമൊന്നും എത്താത്ത ആ പ്രദേശത്ത് ചില അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി പോകുകയായിരുന്നു അദ്ദേഹം. പെട്ടെന്നാണ് റോഡിന്റെ വശങ്ങളിൽ നിലയുറപ്പിച്ച പ്രതിഷധക്കാർ രോഷാകുലരായി അദ്ദേഹത്തിന്റെ കാറിനു നേരെ കല്ലുകളും മറ്റും എറിയാൻ തുടങ്ങിയത്. പെട്ടെന്നുതന്നെ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തെ പ്രതിഷേധക്കാർ പൊതിഞ്ഞു. വാഹനത്തിന്റെ ചില്ലുകൾ പൊട്ടിവീണു. അംഗരക്ഷകരുടെ സുരക്ഷയിൽ നബോവ അവിടെനിന്ന് രക്ഷപ്പെട്ട് സുരക്ഷിതസ്ഥാനത്തേക്കു മാറി. പ്രസിഡന്റിനെതിരെ വധശ്രമമെന്ന വാർത്ത നാടാകെ പടർന്നു. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. വാഹനത്തിനു നേരെ വെടിയുതിർക്കപ്പെട്ടെന്നായിരുന്നു സർക്കാർ വാദം, ഇക്കാര്യം തെളിയിക്കാൻ ഫൊറൻസിക് പരിശോധനയ്ക്കും ഒരുങ്ങുകയാണ് പ്രസിഡന്റ് പക്ഷം. കുറച്ചു നാളുകളായി ഇക്വഡോറിലെ പല ഭാഗങ്ങളിലായി നടന്നു വരുന്ന പ്രതിഷേധങ്ങളുടെ ഉഗ്രരൂപമായിരുന്നു നബോവയ്ക്കു നേരെ അന്ന് അരങ്ങേറിയത്. എന്തുകൊണ്ടാണ് ഇത്രയേറെ രൂക്ഷമായ ആക്രമണം പ്രസിഡന്റിനു നേരെയുണ്ടായത്? English Summary:
Assassination attempt against Ecuador President Daniel Noboa: What Is Happening In Ecuador? How the Safest Country in Latin America Became a Money Laundering Transnational Crime Hub? |
|