പാക്ക് അധീന കശ്മീരിലെ പ്രക്ഷോഭം ഒരുവിധം പരിഹരിച്ച് മുന്നോട്ടു പോകാന്‍ തുടങ്ങുമ്പോഴാണ് പാക്കിസ്ഥാനില്‍ അടുത്ത സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. ഇത്തവണ മറുവശത്ത് അഫ്ഗാനിസ്ഥാനാണ്. പ്രശ്‌നം പുതിയതൊന്നുമല്ല. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷം അതിന്റെ ഏറ്റവും പുതിയ രൂപത്തില്‍ അവതരിച്ചെന്നു മാത്രം. ഒക്ടോബർ 15ന് വൈകിട്ട് ആറു മുതൽ 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെടുമെന്ന കാര്യത്തിൽ ഇപ്പോഴും പാക്കിസ്ഥാനോ അഫ്ഗാനോ ഉത്തരമില്ല. ഒക്ടോബര്‍ 9നായിരുന്നു പുതിയ സംഭവവികാസങ്ങളുടെ തുടക്കം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും കിഴക്കന്‍ മേഖലയിലും വ്യോമാക്രമണങ്ങളുണ്ടായി. ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നാണ് പൊതുവേയുള്ള വാദം (ഇക്കാര്യം ഇതുവരെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെങ്കിലും). പാക്കിസ്ഥാന്റെ നിത്യശത്രുവും നിരോധിത സംഘടനയുമായ തെഹീരീകെ താലിബാന്‍ പാക്കിസ്ഥാനെ (ടിടിപി) ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനു മുന്‍പും ടിടിപിക്കെതിരെ പാക്ക് സൈന്യം ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും അവ പ്രധാനമായും അതിര്‍ത്തി മേഖലകളെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ അഫ്ഗാന്റെ ഹൃദയമായ കാബൂളിൽ പ്രഹരമേറ്റതോടെ English Summary:
What is the Reason Behind Pakistan- Afghanistan Conflict? Why Pakistan Targets Tehrik-I-Taliban Pakistan (TTP)? The Complex History Of Pak- Taliban Shifting Alliances, The Rise Of TTP Leader Noor Wali Mehsud, And The Broader Security Challenges Facing Pakistan Explained. |
|