cy520520 • 2025-10-28 09:02:08 • views 1253
കെ–പോപ്പും കെ–ഡ്രാമകളും ദിശമാറ്റിയെഴുതിയ പുതിയ കാലത്തിന്റെ എന്റർടെയ്ൻമെന്റ് ലോകത്ത് അടുത്ത ട്രെൻഡിന് സമയമായി. 2018ൽ ടിക്ടോക് ആപ് ഉണ്ടാക്കിയ തരംഗം അലയടിക്കാത്ത രാജ്യങ്ങളില്ല. ടിക്ടോക്കിന് ശേഷം പുതിയ ഗ്ലോബൽ ട്രെൻഡ് സെറ്റ് ചെയ്യുന്ന തിരക്കിലാണ് ചൈന. പുതിയ കാലത്തിന്റെ പുത്തൻ കഥപറച്ചിൽ രീതിയുമായി ചൈനീസ് മൈക്രോഡ്രാമകളാണ് ഇന്ന് വൈറൽ. ‘വേൾഡ് വൈഡ് ’ ആരാധകരെയും പുതിയ താരോദയങ്ങളെയും സൃഷ്ടിച്ച് മൈക്രോഡ്രാമകൾ വരുംവർഷങ്ങളിൽ എന്റർടെയ്ൻമെന്റ് ലോകം കീഴടക്കുമെന്നാണ് സൂചന. ചായ കുടിക്കുന്ന ഇടവേളയിൽ പത്തു മുപ്പതു റീലുകൾ സ്ക്രോൾ ചെയ്തു പോകുന്നവരാണ് നമ്മൾ. റീൽസിന്റെയും ഷോർട് വിഡിയോകളുടെയും കാലത്ത് മണിക്കൂറുകൾ നീളുന്ന സിനിമയും സീരീസും കണ്ടിരിക്കാനുള്ള സമയമോ ക്ഷമയോ പലർക്കുമില്ല. സന്തോഷമാണെങ്കിലും ആകാംക്ഷയാണെങ്കിലും പെട്ടെന്ന് അറിയണം. ‘ലാഗ്’ ഫീൽ ചെയ്താൽ നേരെ ‘സ്കിപ്’ ചെയ്യും. അല്ലെങ്കിൽ വേഗം കൂട്ടി പെട്ടെന്ന് അവസാനിപ്പിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ English Summary:
Micro Dramas, originating in China are the new global entertainment trend, transforming how audiences consume stories with short, vertical episodes. |
|