LHC0088 • 2025-10-28 09:02:09 • views 544
കോൺഗ്രസ് നേതാവ് കെ.സി.ജോസഫിന്റെ നിയമസഭാ പ്രസംഗങ്ങളുടെ സമാഹാരം തലസ്ഥാനത്തു പ്രകാശനം ചെയ്യവെ എ.കെ.ആന്റണി ഉപദേശരൂപേണ ചിലതു പറഞ്ഞു. രാഷ്ട്രീയത്തിൽ സംയമനം നഷ്ടമാകുന്നതിലെ വിയോജിപ്പാണ് അദ്ദേഹം പങ്കുവച്ചത്. ആക്രമണോത്സുകത അൽപം കുറയ്ക്കണമെന്നതായിരുന്നു അതിന്റെ പൊരുൾ. കെ.സി.ജോസഫിന്റെ ശാന്തതയും സമചിത്തതയും എടുത്തുപറഞ്ഞുകൊണ്ടാണ് മറിച്ചുള്ള പ്രവണതയെ ആന്റണി അപലപിച്ചത്. ഏറെ ദിവസം കഴിയുംമുൻപ് രാഷ്ട്രീയസംഘർഷത്തിനിടെ ആന്റണിയുടെ പാർട്ടിയുടെ ലോക്സഭാംഗം ഷാഫി പറമ്പിലിന്റെ മുഖത്തു ലാത്തിയടിയേറ്റു. എൽഡിഎഫിന്റെ നിയമസഭാംഗം കെ.പി. മോഹനൻ പ്രാദേശികപ്രശ്നത്തിൽ കയ്യേറ്റത്തിനു വിധേയനായതും ഈ ദിവസങ്ങളിലാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പറവൂരിലെ വസതിയിലേക്കു മാർച്ച് നടത്തിയ ഡിവൈഎഫ്ഐക്കാർ English Summary:
When the Political Arena becomes a War Zone, are Alliances Discarding Basic Etiquette? Sujith Nair in \“Kerala Mail\“ Column. |
|