നെന്മാറ കൂട്ടക്കൊലയ്ക്കു ശേഷം കാട്ടിൽ ഒളിച്ച പ്രതി ചെന്താമരയെ പൊലീസ് പിടികൂടുന്നത് കൃത്യം നടന്ന് ഏതാണ്ട് 48 മണിക്കൂറുകൾക്ക് ശേഷമാണ്. ക്രൂരമുഖവുമായി, അക്ഷോഭ്യനായി കാണപ്പെട്ട പ്രതി കസ്റ്റഡിയിൽ എത്തിയ ശേഷം ആദ്യം ചോദിച്ചത് ബിരിയാണ് ആയിരുന്നു. അരുംകൊലകളിൽ അമ്പരന്ന നാട്ടുകാർക്ക് ആശങ്ക നൽകുന്നതായിരുന്നു അക്ഷോഭ്യനായ പ്രതിയുടെ ക്രൂരമുഖം; കഴിക്കാൻ ബിരിയാണി വേണമെന്ന ആവശ്യവും. അതിലേറെ പേടിപ്പെടുത്തുന്നതായിരുന്നു പൊലീസ് തയാറാക്കിയ റിപ്പോർട്ട്. ഇനിയും കൊലയ്ക്കു സാധ്യതയുണ്ട്, അതിനാൽ പ്രതിക്ക് ജാമ്യം പോലും നൽകരുത് എന്നായിരുന്നു പൊലീസിന്റെ അപേക്ഷ. ആ ആശങ്ക ശിക്ഷ വിധിച്ച കോടതിയും പങ്കു വച്ചു– പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ട്. English Summary:
Kerala Police Interrogation Strategy, Chenthamara Case reveals the chilling psychology of serial killer, What Police Learned From Chenthamara\“s Psychology |