deltin33 • 2025-10-28 09:02:23 • views 1262
മോഷണം ക്ഷമിക്കില്ല. അതാണു തെറ്റെങ്കിൽ വധമാണ് ശിക്ഷ– ‘സുപ്രീം പവറു’ണ്ടായിരുന്ന ഒരു കോടതിയെ കുറിച്ചാണു പറഞ്ഞു വരുന്നത്. വെട്ടത്തുനാട്ടിലെ ഏറ്റവും ശക്തമായ സംവിധാനമായിരുന്നു തിരൂർ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രവർത്തിച്ചിരുന്ന ഈ കോടതി. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശങ്ങളായിരുന്നു വെട്ടത്തു രാജവംശം ഭരിച്ചിരുന്ന വെട്ടത്തുനാട് രാജ്യം. 8 കാതങ്ങളാണ് വെട്ടത്തുനാട് എന്നാണ് രാജ്യവിസ്തൃതിയെ കുറിച്ചുള്ള പഴമൊഴി. എട്ടുകാതം വെട്ടിപ്പിടിച്ച വെട്ടത്തുടയ തമ്പുരാൻ എന്നായിരുന്നു രാജാവിനെ കുറിച്ചുള്ള വിശേഷണം. ഈ രാജ്യത്ത് നിലനിന്നിരുന്ന നീതി നിർവഹണ സഭയാണ് തൃക്കണ്ടിയൂർ യോഗം. തൃക്കണ്ടിയൂർ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലായിരുന്നു അതിശക്തമായ ഈ കോടതിയുടെ പ്രവർത്തനം. 108 ശിവാലയങ്ങളിലൊന്നാണ് തൃക്കണ്ടിയൂർ ശിവക്ഷേത്രം. വെട്ടത്തു രാജവംശകാലത്ത് സാമ്പത്തികമായി ഏറ്റവും പ്രബലമായിരുന്ന ക്ഷേത്രമായിരുന്നു തൃക്കണ്ടിയൂർ. രാജാവിനേക്കാൾ ശക്തിയുള്ള ക്ഷേത്രമെന്നും പറയാം. തൃപ്രങ്ങോട് ശിവക്ഷേത്രവും തിരുനാവായ ശിവക്ഷേത്രവും ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രവും ആലത്തിയൂർ ഗരുഡൻകാവ് ക്ഷേത്രവും ചമ്രവട്ടം അയ്യപ്പക്ഷേത്രവും വൈരങ്കോട് ഭഗവതി ക്ഷേത്രവുമെല്ലാം വെട്ടത്തുനാട്ടിലാണ്. എന്നാൽ രാജവംശക്കാലത്ത് തൃക്കണ്ടിയൂർ ക്ഷേത്രത്തിന് English Summary:
The history of the Trikandiyur Shiva Temple and its significance in ancient Vettathunadu\“s justice system. |
|