deltin33 • 2025-10-28 09:02:47 • views 735
രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വരുന്ന വഴിയിൽ തടസ്സങ്ങൾ ഒഴിവാക്കാൻ മുൻപേ പായുന്ന പൈലറ്റ് വാഹനങ്ങളെ കണ്ടിട്ടില്ലേ? വിഐപികളായ അവർ കടന്നു വരുമ്പോൾ ഒപ്പം സുരക്ഷാ സേനാംഗങ്ങളുമുണ്ടാകും. സെലിബ്രിറ്റികൾ വരുന്ന പരിപാടികളിൽ സുരക്ഷയ്ക്കായി മസിലും പെരുപ്പിച്ചു നിരന്നുനിൽക്കുന്ന ബൗൺസർമാരും ഇന്നു പതിവുകാഴ്ച. ഇതെല്ലാം ഭൂമിയിൽ മാത്രമാണോ ഉള്ളത്? കോടികൾ ചെലവിട്ട് നമ്മുടെ രാജ്യം ബഹിരാകാശത്തേക്ക് അയച്ച ഉപഗ്രഹങ്ങൾ ആകാശത്തു ചുറ്റിത്തിരിയുമ്പോൾ അവയ്ക്കും വേണ്ടേ സുരക്ഷ? ശത്രുരാജ്യങ്ങളിലെ ‘ചാവേർ ഉപഗ്രഹങ്ങൾ’ നമ്മുടെ പ്രധാന ഉപഗ്രഹങ്ങളെ ഇടിച്ചു തകർത്തു കളഞ്ഞാലോ? ഒരുപക്ഷേ ശത്രുരാജ്യങ്ങൾ പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ച് നമ്മുടെ ഉപഗ്രഹങ്ങളെ തകര്‍ത്താലോ? ഇതിനെല്ലാമുള്ള സാഹചര്യങ്ങൾ ബഹിരാകാശത്ത് ഒരുങ്ങിക്കഴിഞ്ഞു. കരയിലും വെള്ളത്തിലും ആകാശത്തും നടക്കുന്ന യുദ്ധങ്ങളുടെ കാലം കഴിയുകയാണ്. നേരിട്ട് ആയുധമെടുത്ത് പോരാടുന്നതിനെക്കാൾ ശക്തമായ English Summary:
India Space Security is being significantly bolstered with the development of “Bodyguard Satellites“ under a massive 27,000 crore project aimed at safeguarding the nation\“s critical space assets. |
|