search
 Forgot password?
 Register now
search

അയ്യപ്പസംഗമം: ഇവന്റ് ഗ്രൂപ്പിന് 3 കോടി; തുക സ്പോൺസർഷിപ് വഴി തിരിച്ചെടുക്കുമെന്ന് ബോർഡ്

deltin33 2025-10-28 09:05:26 views 843
  



തിരുവനന്തപുരം ∙ ആഗോള അയ്യപ്പസംഗമം നടത്തിപ്പിനു സംവിധാനങ്ങൾ ഒരുക്കിയ ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനു തിരുവിതാംകൂർ ദേവസ്വം ബോർഡ് 3 കോടി രൂപ കൈമാറി. ഇവരുടെ സേവനത്തിന് ആകെ നൽകേണ്ട 8.2 കോടി രൂപയിൽ 3 കോടിയാണ് കൈമാറുന്നതെന്ന് ഉത്തരവിലുണ്ട്. ദേവസ്വം സർപ്ലസ് ഫണ്ടിൽ നിന്നുള്ള പണമാണ് കൈമാറിയതെന്നാണു വിവരം.

  • Also Read പണമില്ലാതെ കെ ഫോൺ: കിഫ്ബി വക മൊറട്ടോറിയം   


അതേസമയം, സർപ്ലസ് ഫണ്ടിൽനിന്നു പണം ചെലവഴിച്ചിട്ടില്ലെന്നും പരിപാടിക്കായി ദേവസ്വം അക്കൗണ്ട്സ് ഓഫിസറുടെ പേരിൽ പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. എന്നാൽ ഈ അക്കൗണ്ടിൽ എത്ര തുക എത്തിയെന്നോ എത്ര ചെലവഴിച്ചെന്നോ വിശദമാക്കിയിട്ടില്ല. സർപ്ലസ് ഫണ്ടിൽനിന്ന് മതപരമായ സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കും പണം ചെലവഴിക്കാൻ വ്യവസ്ഥയുണ്ടെന്നും ഈ തുക പിന്നീട് സ്പോൺസർഷിപ്പിലൂടെയാണു നികത്തുന്നതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

അയ്യപ്പസംഗമം നടത്തുന്നതിനായി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും പണം ചെലവഴിക്കില്ലെന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നുമായിരുന്നു ദേവസ്വം മന്ത്രിയടക്കം പ്രഖ്യാപിച്ചത്. പരിപാടി കഴിഞ്ഞ് 45 ദിവസത്തിനകം വരവുചെലവു കണക്കുകൾ അറിയിക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്. English Summary:
Travancore Devaswom Board: Ayyappa Sangamam expenses are under scrutiny after the Travancore Devaswom Board allocated funds to an event management company. The board claims the funds will be recovered through sponsorships, but details on the total amount and expenditures are unclear.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467491

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com