search
 Forgot password?
 Register now
search

മജ്ജയിലെ കോശങ്ങൾ നശിക്കുന്ന അപൂർവ രോഗം: ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം രൂപ

LHC0088 2025-10-28 09:07:08 views 810
  



പാലാ ∙ കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ തെക്കേപ്പുറത്ത് ഓമനയുടെയും റെജിയുടെയും ഏക മകൾ അതുല്യ റെജി (17) മജ്ജയിലെ കോശങ്ങൾ നശിച്ചുപോകുന്ന അപൂർവ രോഗം മൂലം ബുദ്ധിമുട്ടുകയാണ്. നിര്‍ധന കുടുംബാംഗമായ അതുല്യയുടെ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ 2നു തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നടത്തും. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പരിഹാരമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 30 ലക്ഷത്തോളം രൂപ ഇതിനായി ചെലവാകും.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബം ചികിത്സക്കുള്ള പണത്തിനായി സുമനസുകളുടെ സഹായം തേടുകയാണ്. വാടക വീട്ടിലാണ് താമസം. അതുല്യയെ സഹായിക്കാൻ സന്മനസ്സ് ഉള്ളവരുടെ സഹായം തേടുകയാണ് ഇവര്‍. ഫോണ്‍: 9562206683. മാതാവ് ഓമന റെജിയുടെ പേരിലുള്ള കാനറ ബാങ്ക് അക്കൗണ്ട് നമ്പര്‍: 110250479102, ഐഎഫ്എസ്‌സി കോഡ്: CNRB0005636, ഗൂഗിള്‍പേ നമ്പര്‍:9562439188. English Summary:
Bone Marrow Transplant is the only solution for Atulya Reji, who is suffering from a rare disease. The financially struggling family seeks help from generous individuals to cover the treatment costs. Any support can help save her life.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156045

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com