LHC0088 • 2025-10-28 09:06:28 • views 707
കണ്ണൂർ∙ പെടയ്ക്കണ മത്തി എന്നു മീൻവിൽപനക്കാരൻ വിളിച്ചുപറയുന്നതു കേട്ടിട്ടല്ലേയുള്ളൂ.. ശരിക്കും പെടയ്ക്കണ മീൻ കണ്ട് പയ്യാമ്പലത്തെത്തിയവർ ഇന്നലെ അദ്ഭുതപ്പെട്ടു. ഓരോ തിരയിലും നൂറുകണക്കിനു കുഞ്ഞൻമത്തികൾ പെടച്ചുകൊണ്ട് കരയിലേക്കു വരുന്നു. കണ്ടവർ കണ്ടവർ മത്തിച്ചാകരയെന്നു വിളിച്ചുപറഞ്ഞ് മീൻ പെറുക്കാൻ തുടങ്ങി.വിവരമറിഞ്ഞ് സമീപത്തുള്ള വീട്ടുകാരെല്ലാം സഞ്ചിയും പാത്രവുമായി ജീവനോടെയുള്ള മത്തി കൊണ്ടുപോകാനെത്തി.
രാവിലെ 6ന് ആണ് പയ്യാമ്പലം മുള്ളങ്കണ്ടി ഭാഗത്ത് തിരയിൽ മത്തിയെത്തിയത്. കരയിൽകിടന്നു പിടയ്ക്കുന്ന മത്തിക്കൂട്ടത്തിന്റെ വിഡിയോ ആളുകൾ പ്രചരിപ്പിച്ചതോടെ കൂടുതൽ ആളുകളുമെത്തി. 11 മണി വരെ മത്തി എത്തിക്കൊണ്ടിരുന്നു. കുഞ്ഞൻമത്തിയാണെങ്കിലും ജീവനോടെ കിട്ടിയ സന്തോഷമായിരുന്നു പലർക്കും. ‘പെടയ്ക്കണ മത്തി തന്നെ പൊരിച്ചടിയ്ക്കാം’ എന്നു പറഞ്ഞാണ് ആളുകൾ പെറുക്കിക്കൊണ്ടുപോയത്. English Summary:
Kannur Fish brings unexpected bounty to Payyambalam beach as live sardines wash ashore. Locals rejoiced, collecting the fresh catch for a delicious meal. |
|