കോട്ടയം ∙ കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി 11നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 11ലെ നിയന്ത്രണം ഇങ്ങനെ:
റദ്ദാക്കിയ ട്രെയിൻ
∙ 66310 കൊല്ലം - എറണാകുളം മെമു
ഭാഗികമായി റദ്ദാക്കിയവ
∙ 16327 മധുര–ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ 16328 ഗുരുവായൂർ- മധുര എക്സ്പ്രസ് 12നു കൊല്ലം ജംക്‌ഷനിൽ നിന്നാകും സർവീസ് ആരംഭിക്കുക. ∙ 16326 കോട്ടയം - നിലമ്പൂർ റോഡ് എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ
∙ 16319 തിരുവനന്തപുരം നോർത്ത് - ബെംഗളൂരു ഹംസഫർ എക്സ്പ്രസ്, ∙ 22503 കന്യാകുമാരി - ദിബ്രുഗഡ് സൂപ്പർഫാസ്റ്റ് (2ട്രെയിനുകൾക്കും ആലപ്പുഴ, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്). ∙ 16343 തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്, ∙ 16347 തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസ് (2 ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്).
നിയന്ത്രിക്കുന്നവ
∙ 12നു രാവിലെ കോട്ടയത്ത് എത്തുന്ന 66322 കൊല്ലം - എറണാകുളം മെമു 15 മിനിറ്റും 16791 തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ് 10 മിനിറ്റും പിടിച്ചിടും.
ജനശതാബ്ദിക്ക് ചങ്ങനാശേരിയിൽ സ്റ്റോപ് 9 മുതൽ
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന്റെ ചങ്ങനാശേരി സ്റ്റോപ് 9 മുതൽ. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കുള്ള ട്രെയിൻ (12082) 9 മുതൽ ചങ്ങനാശേരിയിൽ നിർത്തും (സമയം വൈകിട്ട് 5.04). കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി (12081) 10 മുതലും ചങ്ങനാശേരിയിൽ നിർത്തും (സമയം രാവിലെ 10.58). English Summary:
Train traffic control is being implemented in Kottayam due to girder replacement work on the railway bridge across the Kodurar River. Several trains have been cancelled, partially cancelled, diverted, or regulated. Passengers are advised to check updated schedules. |