ലിങ്ക് റോഡ് വഴി മാറ്റുന്നു, 75 കോടി ചെലവിൽ ‘വഴിമാറ്റ പദ്ധതി’; നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കൽ ലക്ഷ്യം പാളും

deltin33 2025-10-28 09:10:25 views 1237
  



കൊല്ലം ∙ തോപ്പിൽക്കടവിൽ കൊണ്ടു ചെന്നു മുട്ടിക്കാൻ തീരുമാനിച്ച ലിങ്ക് റോഡ് ഒടുവിൽ ‘വഴിതെറ്റി’ കടവൂർ പള്ളിക്കു സമീപം എത്തിച്ചേരും. പുതിയ പദ്ധതി പ്രകാരം തേവള്ളി പാലത്തിനു സമാന്തര പാലം നിർമിച്ചാണു പദ്ധതിയുടെ വഴി മാറ്റുന്നത്. ഇതു സംബന്ധിച്ച രൂപരേഖ കിഫ്ബി ബോർഡ് യോഗത്തിന്റെ പരിഗണനയ്ക്കു സമർപ്പിച്ചു. കലക്ടറേറ്റ് ഉൾപ്പെടെ കൊല്ലം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം ഇതോടെ പാളും. കലക്ടറേറ്റ്– ചിന്നക്കട മേഖലയിലെ ഗതാഗതത്തിരക്കിൽ കുടങ്ങാതെ കടന്നു പോകുന്നതിനു വേണ്ടിയാണ് കെഎസ്ആർടിസി ഡിപ്പോ മുതൽ ആനന്ദവല്ലീശ്വരത്തിനു സമീപം തോപ്പിൽക്കടവ് വരെ ലിങ്ക് റോഡ് നിർമിക്കാൻ പദ്ധതി തയാറാക്കിയത്.

കപ്പലണ്ടിമുക്ക് മുതൽ തോപ്പിൽക്കടവ് വരെ 4 ഘട്ടമായി നിർമിക്കുന്നതായിരുന്നു പദ്ധതി. ഇതിന്റെ  ഓലയിൽ കടവു വരെയുള്ള 3 ഘട്ടവും പൂർത്തിയാക്കിയപ്പോഴാണ് പദ്ധതി തന്നെ വഴി തിരിച്ചു വിടുന്നത്. 1.5 കിലോമീറ്റർ ദൂരം മാത്രമാണ് നാലാംഘട്ടത്തിൽ നിർമിക്കേണ്ടിയിരുന്നത്. തേവള്ളി പാലത്തിന് അടിയിലൂടെ ലിങ്ക് റോഡ് കടന്നു പോകുന്ന വിധത്തിലായിരുന്നു രൂപരേഖ.  ഇതിനു കിഫ്ബി 195 കോടി അനുവദിക്കുകയും ചെയ്തിരുന്നു. തേവള്ളി പാലത്തിന് അടിയിലൂടെ കടന്നു പോകുന്നതിനുള്ള സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് 75 കോടി ചെലവിൽ ‘വഴിമാറ്റ പദ്ധതി’.

തേവള്ളി പാലത്തിനു സമാന്തരമായി പാലം നിർമിച്ചു കടവൂർ പള്ളിക്ക് എതിർവശത്ത് എത്തി കൊല്ലം– തേനി ദേശീയപാതയിൽ സംഗമിക്കുന്ന വിധത്തിലാണു പുതിയ രൂപരേഖ. ഇതുമൂലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം തകിടം മറിയും. മാത്രമല്ല കാര്യമായ പ്രയോജനവും ഉണ്ടാകില്ല. നിലവിൽ ലിങ്ക് റോഡ് വഴി എത്തുന്ന വാഹനങ്ങൾക്കു ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപമെത്തി കൊല്ലം– തേനി ദേശീയപാതയിൽ കയറാം.

പുതിയ രൂപരേഖ പ്രകാരം, അഷ്ടമുടിക്കായലിനു കുറുകെ, ഒരേ സ്ഥലത്ത് സമാന്തരമായി രണ്ടു പാലം വരുന്നു എന്നു മാത്രമല്ല, അ‍ഞ്ചാലുംമൂട് ഭാഗത്തേക്കുള്ള യാത്രാ ദൂരത്തിൽ നേരിയ കുറവു മാത്രമേ ഉണ്ടാവുകയുള്ളു.ഈ മാസമോ അടുത്തമാസം ആദ്യമോ നടക്കുന്ന കിഫ്ബി ബോർഡിന്റെ പരിഗണനയ്ക്കു പുതിയ രൂപ രേഖ സമർപ്പിച്ചിട്ടുണ്ട്.  English Summary:
Kollam Link Road project faces redirection to Kadavoor Palli near Thevalli Bridge, deviating from the original plan to alleviate Kollam city traffic congestion. The revised plan involves constructing a parallel bridge to Thevalli Bridge, raising concerns about achieving the initial objective of easing traffic in key areas like the Collectorate and Chinnakkada. The new route might not significantly reduce travel distance to Anchalummoodu, questioning the overall benefits and necessitating reconsideration of the project\“s design.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
325571

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.