LHC0088 • 2025-10-28 09:10:24 • views 1267
കല്ലമ്പലം ∙ മകനെ കാറിൽ ട്യൂഷൻ സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ യൂ ടേൺ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മിനിലോറി ഇടിച്ച് സർവേ വകുപ്പിലെ ഓവർസീയർ കടുവയിൽപള്ളി തോട്ടക്കാട് കൽപ്പേനിയിൽ സി.മീന(41) മരിച്ചു. മകൻ അഭിമന്യുവിനു പരുക്കേറ്റു. ദേശീയപാതയിൽ തോട്ടക്കാട് പാലത്തിന് സമീപം ഇന്നലെ രാവിലെ 6നായിരുന്നു അപകടം. കെടിസിടി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അഭിമന്യുവിനെ ട്യൂഷൻ ക്ലാസിൽ എത്തിക്കാൻ ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്നു. തോട്ടക്കാട് പാലത്തിന് സമീപം കാർ യൂ ടേൺ എടുക്കുമ്പോൾ അതേ ദിശയിൽ വന്ന മിനിലോറി ഇടിക്കുകയായിരുന്നുവെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. മീന.
ഗുരുതര പരുക്കേറ്റ മീനയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഇടുക്കിയിലായിരുന്നു മീന ജോലി ചെയ്തിരുന്നത്. അമ്മയുടെ ചികിത്സയ്ക്കു വേണ്ടി ദീർഘനാൾ അവധിയിലായിരുന്നു. ട്യൂഷൻ സ്ഥാപനത്തിന് അര കിലോമീറ്റർ അകലെയായിരുന്നു അപകടം. മീനയുടെ ഭർത്താവ് എസ്.എസ്.അനീഷ് (സെക്രട്ടറി, കാസർകോട് ബേഡഡുക്ക പഞ്ചായത്ത്). മകൾ: നയനിക(ആറാം ക്ലാസ് വിദ്യാർഥിനി) മൃതദേഹം സംസ്കരിച്ചു.
അമ്മ യാത്രയായത് കൺമുന്നിൽ; ആഘാതം മാറാതെ അഭിമന്യു
അമിത വേഗത്തിലെത്തിയ മിനിലോറി ഇടിച്ച് കൺമുന്നിൽ ജീവൻ വെടിഞ്ഞ അമ്മയുടെ മുഖമാണ് അഭിമന്യുവിന്റെ കണ്ണിലിപ്പോഴും. സഹായത്തിനായി നിലവിളിച്ചപ്പോൾ നാട്ടുകാരും മറ്റും ഓടിക്കൂടി അമ്മ മീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനും ആലംകോടിനും ഇടയിൽ ഹൈ റിസ്ക് മേഖലയായ തോട്ടക്കാട് മേഖല ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അപകടക്കെണിയായി.
മകനെ ട്യൂഷൻ സ്ഥാപനത്തിൽ എത്തിക്കുന്നതിനായി പോകുമ്പോൾ കാർ യൂ ടേൺ എടുത്തപ്പോഴാണ് മിനിലോറി ഇടിച്ചത്. സർവേ വകുപ്പിലെ സർവേ വകുപ്പിലെ വനിതാ ഓവർസീയറാണ് മരിച്ച സി.മീന . രണ്ടാഴ്ച മുൻപ് തൊട്ടടുത്ത ജംക്‌ഷൻ ചാത്തൻപാറയിൽ ബൈക്കിൽ ലോറി പാഞ്ഞ് കയറി എൻജിനീയറിങ് വിദ്യാർഥി മരിച്ചിരുന്നു. 2021ൽ പൂവൻപാറ പാലം മുതൽ തോട്ടയ്ക്കാട് പാലം വരെയുള്ള ദേശീയപാത നവീകരണത്തിന് 7.7 കോടി രൂപ അനുവദിച്ചിരുന്നു. അപകടങ്ങൾ കൂടുന്നതല്ലാതെ നവീകരണ വാഗ്ദാനങ്ങൾ ജലരേഖയായി എന്നാണ് ആക്ഷേപം. English Summary:
Kallambalam Accident: A tragic road accident in Kallambalam claimed the life of a survey department overseer. The accident highlights the urgent need for improved road safety measures in the high-risk Thottakkad area. |
|