deltin33 • 2025-10-28 09:14:28 • views 1245
തിരുവനന്തപുരം ∙ 2019 ൽ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയെത്തിയ പാളികൾ ഉറപ്പിച്ചപ്പോൾ തൂക്കം പരിശോധിച്ചില്ല. കൊണ്ടുവന്നത് സ്വർണം പൂശിയ ചെമ്പുപാളികൾ ആണെന്നും 14 എണ്ണം ഉണ്ടെന്നും മഹസറിൽ വ്യക്തമാക്കിയിട്ടുണ്ട്.
- Also Read പാക്കിങ് പിഴച്ചു, തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; ആർസിസിയിൽ 2125 കുപ്പി മരുന്ന് രോഗികൾക്കു നൽകി
പാളികൾ തിരികെ ഉറപ്പിക്കുന്ന ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കേണ്ട ഉദ്യോഗസ്ഥനായ തിരുവാഭരണം കമ്മിഷണർ, ദേവസ്വം സ്മിത്ത് എന്നിവർ ഹാജരായില്ലെന്നു ‘മനോരമ’യ്ക്കു ലഭിച്ച മഹസർ വ്യക്തമാക്കുന്നു. 2019 സെപ്റ്റംബർ 11നാണ് പാളികൾ തിരികെ ഉറപ്പിച്ചതും മഹസർ തയാറാക്കിയതും. സോപാനത്തിന് ഇരുവശത്തായുള്ള ദ്വാരപാലകരിൽ പൊതിഞ്ഞിട്ടുള്ള ചെമ്പുപാളികളും ശ്രീകോവിലിന്റെ തെക്കുവടക്ക് ചുമരിൽ പൊതിഞ്ഞിരിക്കുന്ന ചെമ്പു തകിടുകളും സ്വർണം പൂശി ഉണ്ണിക്കൃഷ്ണൻ പോറ്റി 29.8.2019 ൽ തിരികെയെത്തിച്ചുവെന്നു മഹസറിൽ വ്യക്തമാക്കിയിട്ടുണ്ട്.
19.7.2019, 20.7.2019 തീയതികളിലെ മുൻ മഹസറുകൾ പ്രകാരമാണ് പോറ്റിയെ പാളികൾ ഏൽപിച്ചത്. തന്ത്രി, മേൽശാന്തി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഓവർസീയർ മുതൽ വാച്ചറും ഡ്യൂട്ടി ഗാർഡും വരെയുള്ള 10 ഉദ്യോഗസ്ഥരാണ് പാളികൾ ഉറപ്പിച്ച ശേഷമുള്ള മഹസറിൽ ഒപ്പിട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും പേരും ഒപ്പുമുണ്ട്. English Summary:
Negligence at Temple: Gold-plated Sheets Installed Without Weight Verification. |
|