തിരുവനന്തപുരം∙ ട്രിവാൻഡ്രം മാരത്തോണുമായി ബന്ധപ്പെട്ട് ഞാഴറാഴ്ച (12/10/2025) പുലർച്ചെ 3 മണി മുതൽ രാവിലെ 11 വരെ കഴക്കൂട്ടം - കോവളം ബൈപാസില്‍ മുക്കോലയ്ക്കല്‍ മുതല്‍ ചാക്ക വരെയുളള റോഡിലും, ചാക്ക – പേട്ട - ജനറല്‍ ഹോസ്പിറ്റല്‍ - ആശാന്‍ സ്ക്വയര്‍ - ചന്ദ്രശേഖരന്‍ നായര്‍ ഫ്ലൈഓവര്‍ -പിഎംജി - പട്ടം - കേശവദാസപുരം - ഉളളൂര്‍ - പുലയനാര്‍കോട്ട കോട്ട - ആക്കുളം - കുഴിവിള റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
∙ കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ ഇൻഫോസിസ് ജംക്‌ഷൻ മുതൽ കുഴിവിള ജംക്‌ഷൻ വരെയുള്ള പ്രധാന റോഡിൽ ഇടതുവശത്തെ ട്രാക്കില്‍ കൂടി വാഹന ഗതാഗതം അനുവദിക്കുന്നതല്ല. ഇൻഫോസിസ് ജംക്‌ഷൻ മുതൽ കുഴിവിള ജംക്‌ഷൻ വരെയുള്ള വലതു വശത്തെ ട്രാക്കില്‍ കൂടി ഇരു ഭാഗങ്ങളിലേക്കുമുള്ള വാഹന ഗതാഗതം അനുവദിക്കുന്നതും, കഴക്കൂട്ടം ഭാഗത്തു നിന്ന് ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇൻഫോസിസ് ജംക്‌ഷനിൽ നിന്ന് വലതുവശത്തുള്ള ട്രാക്കില്‍ കൂടി പോകണം.
∙ മാരത്തോണ്‍ നടക്കുന്ന കുഴിവിള മുതൽ ചാക്ക വരെയുള്ള ബൈപാസ് റോഡിലും ചാക്ക – പേട്ട - ജനറല്‍ ആശുപത്രി - ആശാന്‍ സ്ക്വയര്‍ - ചന്ദ്രശേഖരന്‍ നായര്‍ ഫ്ലൈഓവര്‍ - പിഎംജി - പട്ടം -കേശവദാസപുരം - ഉളളൂര്‍ - കോട്ടമുക്ക് വരെയുളള റോഡിന്റെ ഇടത് വശവും കോട്ടമുക്ക് -ആക്കുളം- കുഴിവിള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്യും.
പൊതുജനങ്ങള്‍ക്ക് 9497930055, 04712558731 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് ഗതാഗതക്രമീകരണങ്ങളുടെ വിവരം അറിയാവുന്നതാണെന്ന് തിരുവനന്തപുരം സിറ്റി ട്രാഫിക് നോർത്ത് സബ്ഡിവിഷൻ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. English Summary:
Trivandrum Marathon traffic advisory is in effect on October 12, 2025, from 3:00 AM to 11:00 AM. Expect traffic regulations on specific routes, and public cooperation is requested, with contact numbers provided for inquiries. |
|