deltin33 • 2025-10-28 09:18:27 • views 864
ചേർത്തല∙ ചേർത്തലയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് 80 മീറ്റർ തുണി ഉപയോഗിച്ചു നിർമിച്ച ഗൗൺ. ഓസ്ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്യുന്ന പട്ടണക്കാട് മനക്കോടം സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനാണ് ഇത്രയും നീളം കൂടിയ തുണി ഉപയോഗിച്ച് ഗൗൺ തയ്ച്ചത് നൽകിയത്. ജോബി ലൂയിസിന്റെയും പി.എ ബിനുവിന്റെയും ഉടമസ്‌ഥതയിൽ ചേർത്തല പാരഡൈസ് തിയറ്ററിന് സമീപത്തെ വൈബ് ഡിസൈനിങ് സ്റ്റിച്ചിങ് സെന്ററിൽ പി.എ. ബിനുവാണ് ഗൗൺ തയ്ച്ചത്. പി.എ.ബിനു
പട്ടണക്കാട് സ്വദേശിയായ ഡോ. റിൻ വഴിയാണ് ഇവർക്ക് ഓർഡർ ലഭിച്ചത്. 25 വർഷമായി തയ്യൽ മേഖലയിൽ തൊഴിലാളിയായ ബിനു എറണാകുളത്തായിരുന്നു ജോലി ചെയ്‌തിരുന്നത്. 3 വർഷം മുൻപാണ് ചേർത്തലയിൽ സ്‌ഥാപനം ആരംഭിച്ചത്. മെറുൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ നിർമിച്ചത്.
ആദ്യ ഭാഗത്ത് ആറു മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 16 പീസും. രണ്ടാമത്തെ ഭാഗത്ത് 18 മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 45 പീസും, മൂന്നാമത്തെ ഭാഗത്ത് 47 മീറ്റർ തുണിയിൽ 19 ഇഞ്ച് നീളത്തിൽ 94 പീസും. ഫ്ലയർ 218 മീറ്ററുണ്ട്. യോക്കിനും സ്ലീവിനും കൂടി 9 മീറ്റർ തുണിയും ഉപയോഗിച്ചു. ചേർത്തല കണ്ടമംഗലം ക്ഷേത്ര സമിതിയിലെ ഖജാൻജിയായ ബിനു തയ്യൽ തൊഴിലാളി യൂണിയൻ സിഐടിയു അരൂർ ഏരിയ സെക്രട്ടറിയാണ്. സാധാരണയായി 20 മീറ്ററോളം തുണി ഉപയോഗിച്ചാണ് ഗൗൺ തയ്ക്കുന്നതെന്നും ആദ്യമായാണ് 80 മീറ്റർ തുണി ഉപയോഗിക്കുന്നതെന്നും ബിനു പറഞ്ഞു. ഗൗൺ ഇന്നലെ ഓസ്ട്രേലിയക്ക് കൊണ്ടു പോകുന്നതിനായി ഉടമസ്‌ഥർക്ക് കൈമാറി. English Summary:
Cherthala gown is the main focus. An 80-meter gown made in Cherthala, Kerala, was commissioned for an advertisement featuring an Australian nurse. The gown was meticulously crafted at Vibe Designing Stitching Center in Cherthala. |
|