നാളികേരക്കൃഷിയില്‍ ഇടവിളകള്‍ ചെയ്തു വരുമാനം വര്‍ധിപ്പിക്കുന്ന രീതി തുടരണമെന്ന് മീനാക്ഷിപുരത്തെ കര്‍ഷകന്‍ മഹേഷ്‌കുമാര്‍ പറഞ്ഞു. കുരുമുളക്, ഏലം, പോലുളളവയടക്കം ഇടവിളകളാക്കാം. മണ്ണുപരിശോധന നടത്തി വളം പ്രയോഗിച്ചാല്‍ ഒരു തെങ്ങില്‍ നിന്ന് 130–150 തേങ്ങ വരെ ലഭിക്കുമെന്നു മഹേഷ്‌കുമാര്‍ പറഞ്ഞു.
- Also Read ‘തെങ്ങുകൃഷിയിലും എഐ വരണം; സംയോജിത കൃഷിരീതികള്‍ അവലംബിക്കണം’
∙ പദ്ധതികളുണ്ട് ഒപ്പം
വര്‍ഷങ്ങളായി നാളികേക്കൃഷി ചെയ്യുന്നവര്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികളുക്കറിച്ചുളളവഅറിവു പകരുന്നതായി നാളികേര വികസന ബോര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ജയനാഥ് നയിച്ച ക്ലാസ്. വിത്തുല്‍പാദനം തെങ്ങുകൃഷി വ്യാപനം, തെങ്ങുകൃഷി പുനരുജ്ജീവനം, കേരാധിഷ്ഠിത ഇടവിളകളിലൂടെ ഉല്‍പാദന വര്‍ധന, അനുബന്ധ ഉപോല്‍പന്നങ്ങള്‍ എന്നിവയ്ക്കായുള്ള നാളികേര വികസന ബോര്‍ഡ് പദ്ധതികള്‍ പരിചയപ്പെടുത്തി.
- Also Read ‘അവസരങ്ങൾ മുതലാക്കാൻ കർഷകർ ശ്രമിക്കണം, ഉപഭോക്താവിന് ആവശ്യമായ രീതിയിൽ നല്‍കണം’
∙ വരുമാനം കൂട്ടും സംരംഭങ്ങൾ
തേങ്ങ ഉപയോഗിച്ചുളള ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും കൂടി വരുമാനം ഉയര്‍ത്താനാകുമെന്ന് സംരംഭക സുമില ജയരാജ് പറഞ്ഞു. വീട്ടമ്മമാരുടെ അടുക്കളജോലി എളുപ്പമാക്കുന്ന ആശയങ്ങള്‍ കൊണ്ടു വന്നാല്‍ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറുമെന്നും അവര്‍ പറഞ്ഞു.
- Also Read വന്യജീവി-മനുഷ്യ സംഘര്‍ഷം വലിയ വെല്ലുവിളി; വിപണിയെ അറിഞ്ഞു വിളകളെ മാറ്റിയെടുക്കണം: എം.എസ് മാധവിക്കുട്ടി
∙ പിന്തുണയുമായി കൽപവൃക്ഷയും
സഹായപദ്ധതികളുമായി കര്‍ഷകര്‍ക്കു തുണയായി കൽപവൃക്ഷ ഒപ്പമുണ്ടെന്ന് പാരച്യൂട്ട് കൽപവൃക്ഷ ഫൗണ്ടേഷനിലെ ഷാജികുമാർ പറഞ്ഞു. 45 ലക്ഷം ഏക്കര്‍ സ്ഥലത്തും 127 ലക്ഷം കര്‍ഷകരും ഫൗണ്ടേഷന്റെ കൂടെയുണ്ടെന്നും കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണു സ്വീകരിക്കുന്നതെന്നും ഷാജികുമാര്‍ പറഞ്ഞു. English Summary:
Mahesh Kumar coconut farming** demonstrates how intercropping, soil testing, and proper fertilization can yield up to 150 coconuts per tree, significantly increasing farmer income. |
|