നാദാപുരം∙ ഷാഫി പറമ്പിൽ എംപി അടക്കമുള്ളവർക്കു നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാദാപുരത്തു രാത്രി റോഡ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി അഖില മര്യാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി, മറ്റു ഭാരവാഹികളായ ഡോൺ കെ.തോമസ്, ലാലു തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനം നയിച്ചെത്തിയ സമരക്കാരെ ബസ് സ്റ്റാൻഡിനു മുൻപിൽ നടന്ന റോഡ് ഉപരോധത്തിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം –വയനാട് റൂട്ടിൽ ഗതാഗതം സ്തംഭിച്ചതോടെ കോൺഗ്രസ് നേതാക്കൾ അടക്കം എത്തി അനുനയത്തിൽ കൂടി സമരം അവസാനിപ്പിക്കുകയായിരുന്നു. അറസ്റ്റിലായവർക്ക് ജാമ്യം നൽകുമെന്ന് പൊലീസ് അറിയിച്ചു.
റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ അനസ് നങ്ങാണ്ടി, അഖില മര്യാട്ട്, രാഖി വളയം, ടി.പി.ജസീർ, ഫസൽ മാട്ടാൻ, വരുൺദാസ്, എൻ.കെ.അഭിഷേക്, ഡോൺ കെ.തോമസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് സമരത്തിനു പിന്നാലെ യുഡിഎഫും നാദാപുരം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സമരങ്ങൾ രാത്രി വൈകിയും നാദാപുരം ടൗണിൽ ഗതാഗത സ്തംഭനത്തിനു വഴിയൊരുക്കി. മോഹനൻ പാറക്കടവ്, വി.വി.റിനീഷ്, കെ.എം.രഘുനാഥ്, ഹമീദ് വലിയാണ്ടി, കണേക്കൽ അബ്ബാസ്, കെ.ടി.കെ.അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും യുഡിഎഫ് നേതാക്കൾക്കും നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം.
കുറ്റ്യാടിയിൽ പ്രകടനം നടത്തി
കുറ്റ്യാടി ∙ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും യുഡിഎഫ് നേതാക്കൾക്കും നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി.ദുൽഖിഫിൽ, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, മഠത്തിൽ ശ്രീധരൻ, സി.വി.അജിത്ത്, കെ.പി.അബ്ദുൽ മജീദ്, പി.പി.ആലിക്കുട്ടി, സി.കെ.രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ടി.സുരേഷ് ബാബു, എ.ടി.ഗീത എന്നിവർ നേതൃത്വം നൽകി. ഷാഫി പറമ്പിൽ എംപിക്കു നേരെ ഉണ്ടായ പൊലീസ് നടപടിയിൽ കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെപിസിസി അംഗം കെ.ടി.ജയിംസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു എന്നിവർ പ്രതിഷേധിച്ചു.
വടകരയിലും പ്രതിഷേധ പ്രകടനം
വടകര∙ ഷാഫി പറമ്പിൽ എംപി യെ പേരാമ്പ്രയിൽ പൊലീസ് ആക്രമിച്ചു പരുക്കേൽപിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ്, ആർഎംപി നഗരത്തിൽ രാത്രി പ്രതിഷേധ പ്രകടനം നടത്തി. പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ ,എൻ.പി.അബ്ദുല്ല ഹാജി ,സതീശൻ കുരിയാടി ,എം.ഫൈസൽ ,വി.കെ. അസീസ് ,പി.എസ്. രഞ്ജിത്ത് കുമാർ ,വി.കെ.പ്രേമൻ ,പി.കെ.സി.റഷീദ്, തുടങ്ങിയവര് നേതൃത്വം നൽകി. വടകര∙എകെജി സെന്ററിൽ നിന്ന് അല്ല ശബളം തരുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് മുസ് ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം പറ്റുന്ന പൊലീസുകാർ ജനപ്രതിനിധിയെ അടിച്ച് പരുക്കേൽപ്പിക്കുന്നത് പരിഷ്കാര സമൂഹത്തിന് യോജിച്ചതല്ല. പിണറായി വിജയന്റെ തിട്ടൂര പ്രകാരം പ്രവർത്തിക്കുന്ന പൊലീസ് വലിയ വില കൊടുക്കേണ്ടി വരും. നേരത്തെ ഷാഫി പറമ്പിൽ എം പിയെ വഴി തടഞ്ഞപ്പോഴും സംരക്ഷിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു. |