ചെന്നൈ എയർപ്പോർട്ടിൽ കുടുംബസമേതം എത്തിയ മമ്മൂട്ടിയുടെ വിഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മമ്മൂട്ടിയുടെ എല്ലാ സ്റ്റില്ലുകളും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള വിഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂട്ടിയെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കാന്‍ ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു. മമ്മൂട്ടിക്കും ഉമ്മ സുല്‍ഫത്തിനും ഉമ്മ നല്‍കിയാണ് ദുല്‍ഖര്‍ യാത്രയാക്കിയത്. ആരാധകരെ കൈ വീശി അഭിസംബോധന ചെയ്യുകയും ചെയ്തു മമ്മൂട്ടി. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പേഴ്സണൽ സ്റ്റാഫായ ശരത് ടികെയാണ് വിഡിയോ പങ്കുവച്ചത്.
View this post on Instagram
A post shared by Sharath TK (@sharath_tk)
നിലവിൽ മഹേഷ് നാരായണൻ ചിത്രം ‘പാട്രിയറ്റി’ലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ യുകെ ഷെഡ്യൂളിൽ മമ്മൂട്ടി ഉടൻ ചേരും. മോഹൻലാലും മമ്മൂട്ടിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയരുന്നു. ഇവർക്ക് പുറമെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയും ചിത്രത്തിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.
വള്ളം കയറി വന്നത് 4 കോടി രൂപ! പാടത്തു നിന്ന് കൃഷിയേക്കാളും ലാഭം, കൈനിറയെ കാശ്; ഒരു നാട് ‘കോടിപതി’യായ കഥ
കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
കിട്ടില്ലെന്നറിഞ്ഞിട്ടും ‘വെള്ളം കോരി’ ട്രംപ്? ശുപാർശ ചെയ്ത് പറ്റിച്ച് പാക്കിസ്ഥാനും ഇസ്രയേലും? സമാധാന നൊബേൽ തിരഞ്ഞെടുപ്പ് ഇങ്ങനെ...
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sharath_tk എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Mammootty\“s Viral Airport Video: