കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലുകളിലും കേറ്ററിങ് യൂണിറ്റുകളിലും പൊലീസ് പരിശോധന. ഓപ്പറേഷൻ പൊതിച്ചോർ എന്ന പേരിലാണ് റെയിൽവേ പൊലീസും ആർപിഎഫും പരിശോധന നടത്തിയത്. ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചുള്ള പരാതികളെ തുടർന്നായിരുന്നു പരിശോധന. കേറ്ററിങ് സംവിധാനങ്ങളുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനു എസ്ഐമാരായ സുനിൽ കുമാർ, ജയേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലാണ് പരിശോധന നടത്തിയത്. കാര്യമായ പ്രശ്നങ്ങളൊന്നും പരിശോധനയിൽ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. ചെറിയ പോരായ്മയുള്ള ഹോട്ടലുകൾക്ക് പ്രശ്നം പരിഹരിക്കാൻ പൊലീസ് നിർദേശം നൽകി. English Summary:
Railway Hotel Inspection conducted in Kannur focused on food quality and hygiene. The operation, named \“Operation Pothichoru\“, aimed to address complaints regarding food served on trains. Minor issues were identified and hotels were instructed to rectify them. |