തിരുവനന്തപുരം ∙ ശബരിമല ശ്രീകോവിലിലെ പ്രധാന വാതിൽ 2019ൽ കേടു വന്നതുകൊണ്ടാണ് മാറ്റി പുതിയതു നിർമിച്ച് സ്വർണം പൂശി സമർപ്പിക്കുന്നതിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചുമതലപ്പെടുത്തിയതെന്നു രേഖ. 2019 ഫെബ്രുവരി 28നാണ് ഉണ്ണിക്കൃഷ്ണന് ഇതിനായി ദേവസ്വം ബോർഡ് അനുമതി നൽകിയത്. തേക്കു കതകിലെ ചെമ്പുപാളികൾ ചെന്നൈയിൽവച്ച് ഗോൾഡ് പ്ലേറ്റിങ് നടത്തുന്ന പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നതിന് തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നെന്നും 2019 മാർച്ച് 3ന് തയാറാക്കിയ മഹസർ വ്യക്തമാക്കുന്നു.
- Also Read മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം മറ്റന്നാൾ മുതൽ; ഒന്നര മാസത്തിനിടെ സന്ദർശിക്കുക 6 ജിസിസി രാജ്യങ്ങൾ
മണ്ഡല– മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുന്ന ഭക്തർക്കു സദ്യ നൽകിയിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന്റെ വിശ്വാസ്യത നേടിയ ശേഷം സ്പോൺസറായി ആദ്യം രംഗപ്രവേശം നടത്തുന്നത് 2016 ലാണ്. ശബരിമലയിലെ തിടപ്പള്ളി വാതിൽ, വലിയമ്പല വാതിൽ, കൊച്ചുകടുത്തസ്വാമി നട, കുറുപ്പുസ്വാമി നട വാതിലുകൾ കട്ടിളയും കതകും ഉൾപ്പെടെ പിച്ചള പൊതിയുന്നതിനാണ് ആദ്യം അനുമതി ലഭിച്ചത്. ഭഗവാനുള്ള സംഭാവന എന്ന നിലയിൽ ഈ പണികൾ നടത്തുകയായിരുന്നുവെന്ന് 2016 ഓഗസ്റ്റ് 30 ലെ ദേവസ്വം മഹസർ വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണനൊപ്പം ഡോ.അനന്തനാരായണൻ എന്നയാളും ഈ പ്രവൃത്തിയിൽ സഹകരിച്ചു.
അയ്യപ്പന്റെ യോഗദണ്ഡിൽ സ്വർണം ചുറ്റുന്ന പ്രവൃത്തിക്ക് ഉണ്ണിക്കൃഷ്ണൻ ശ്രമിച്ചെങ്കിലും അത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മകൻ ജയശങ്കർ പത്മനു ലഭിക്കുകയായിരുന്നു. യോഗദണ്ഡും രുദ്രാക്ഷമാലയും സ്വർണം കെട്ടി നവീകരിക്കുന്നതിന് 2019 മാർച്ച് 16നായിരുന്നു ദേവസ്വം ബോർഡിന്റെ ഉത്തരവ്. 4 ദിവസത്തിനു ശേഷം ശ്രീകോവിൽ കട്ടിള പൊതിഞ്ഞ ചെമ്പുപാളികളിൽ സ്വർണം പൂശുന്നതിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപിക്കാൻ ദേവസ്വം ബോർഡ് ഉത്തരവിട്ടതായി മഹസറിലുണ്ട്.
ദ്വാരപാലക ശിൽപങ്ങളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പുതകിടുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി സ്വർണം പൂശുന്നതിന് ഉണ്ണിക്കൃഷ്ണനെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് 2019 ജൂലൈ 5നാണു പുറപ്പെടുവിച്ചത്. English Summary:
Unnikrishnan Potti\“s Legacy: Consecutive Gold-Plating Sponsorships at Sabarimala |
|