cy520520 • 2025-10-28 09:23:11 • views 918
പെരുമ്പാവൂര്‍ ∙ ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പിൽ പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചത്.
- Also Read ഹിന്ദു മഹാസഭ നേതാവ് പൂജാ ശകുൻ പാണ്ഡെ കൊലക്കേസിൽ അറസ്റ്റിൽ
യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പൊലീസിനു നൽകിയ മൊഴി. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. English Summary:
Man Arrested for Sharing Wife\“s Nude Photo as WhatsApp DP: A man has been arrested for using his wife\“s nude photo as his WhatsApp profile picture. The arrest was made following a complaint filed by the wife, who is a resident of Perumbavoor. |
|