search
 Forgot password?
 Register now
search

‘സുഹൃത്ത് അവളെ ഉപേക്ഷിച്ച് ഓടി, അവൾക്ക് നടക്കാൻ പോലും കഴിയുന്നില്ല’; ഇരയായ വിദ്യാർഥിനിയുടെ മാതാപിതാക്കൾ

deltin33 2025-10-28 09:23:21 views 993
  



കൊൽക്കത്ത ∙ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതിൽ പ്രതികരിച്ച് വിദ്യാർഥിനിയുടെ മാതാപിതാക്കൾ. ക്യാംപസിനു പുറത്തേക്ക് ഒരു സുഹൃത്തിന്റെ അഭ്യർഥന മാനിച്ചാണ് മകൾ ഭക്ഷണം കഴിക്കാൻ പോയതെന്ന് ഇരയുടെ മാതാവ് പറഞ്ഞു. പുറത്തിറങ്ങിയ അവരെ മൂന്ന് പേർ പിന്തുടരാൻ തുടങ്ങി. അവളുടെ സുഹൃത്ത് അവളെ ഉപേക്ഷിച്ച് ഓടിപ്പോയി. മകളും ഓടാൻ തുടങ്ങി. പക്ഷേ അവളുടെ സുഹൃത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മാതാവ് പറഞ്ഞു.

  • Also Read ‘അർധരാത്രി അവൾ എങ്ങനെ ക്യാംപസിനു പുറത്തിറങ്ങി?’; കൂട്ടബലാത്സംഗത്തിൽ മമതയുടെ വിവാദ പരാമർശം, പ്രതിഷേധം   


‘‘എന്റെ മകളെ ഒറ്റയ്ക്ക് കണ്ടെത്തിയപ്പോൾ, മൂന്ന് പേർ അവളെ അടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. രണ്ടുപേർ കൂടി അവർക്കൊപ്പം ചേർന്നു. അവരിൽ ഒരാൾ കുറ്റകൃത്യം ചെയ്യുകയും അവളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. അവൾ നിലവിളിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’’ – ഇരയുടെ മാതാവ് പറഞ്ഞു. നേരത്തെ, ഇരയിൽ നിന്ന് മൊബൈൽ ഫോണും 5,000 രൂപയും തട്ടിയെടുത്ത ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു.  

  • Also Read ആർജി കർ, ലോ കോളജ്, ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ബലാൽസംഗം...; ബംഗാൾ കുറ്റവാളികളുടെ ‘സുരക്ഷിത സ്വർഗം’?   


മകൾക്ക് നിലവിൽ നടക്കാൻ കഴിയുന്നില്ലെന്നും കിടക്കയിലാണെന്നും പിതാവ് പറഞ്ഞു. ബംഗാളിലെ അവളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. അവളെ ഒഡീഷയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി അനുവദിക്കണം. അവിടെ അവൾ സുരക്ഷിതയായിരിക്കും. “അവൾക്ക് നടക്കാൻ കഴിയുന്നില്ല, കിടക്കയിൽ തന്നെയാണ്. മുഖ്യമന്ത്രി, എസ്പി, കലക്ടർ എന്നിവരെല്ലാം ഞങ്ങളെ വളരെയധികം സഹായിക്കുകയും അവളുടെ ആരോഗ്യത്തെക്കുറിച്ച് പതിവായി അന്വേഷിക്കുകയും ചെയ്യുന്നു. എന്റെ മകളെ ഇവിടെ നിന്ന് ഒഡീഷയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. കാരണം ഇവിടെ അവളുടെ സുരക്ഷ അപകടത്തിലാണ്’’ – പിതാവ് പറഞ്ഞു.

  • Also Read മധ്യേഷ്യയിലേക്കുള്ള വാതിൽ; അഫ്ഗാനെ കൂടെനിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യം: ഈ താൽപര്യത്തിനുണ്ട് പല കാരണങ്ങൾ   


മകൾ ബലാത്സംഗത്തിന് ഇരയായെന്നും ഉടൻ ദുർഗാപുരിലേക്ക് എത്തണമെന്നും അവളുടെ സുഹൃത്തുക്കളാണ് വിളിച്ച് അറിയിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു. വിദ്യാർഥിനിയെ ഭക്ഷണം കഴിക്കാനായി പുറത്തെത്തിച്ച വിദ്യാർഥിക്കും സുഹൃത്തുക്കൾക്കും എതിരെ ഇരയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. English Summary:
Kolkata MBBS Student Rape Case: The parents of the MBBS student who was gang-raped in Kolkata have spoken out. They have filed a police complaint against the student who took their daughter out for food.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467419

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com