LHC0088 • 2025-10-28 09:23:23 • views 1161
തിരുവനന്തപുരം ∙ ആർക്കും കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാൻ അവസരം നൽകുന്ന പദ്ധതി ഉടൻ നിലവിൽ വരുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് നേടി കൊടുക്കുന്ന ഏതൊരാൾക്കും അതിന്റെ 15 ശതമാനം കമ്മിഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്ആർടിസിയിൽ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
- Also Read ‘ഹോണ്‍ ‘പണിയായി’, വയറുകൾ വലിച്ചു പൊട്ടിച്ചു’; മന്ത്രിക്ക് മുന്നിൽ ഹോണടിച്ച് പാഞ്ഞു, പെർമിറ്റ് റദ്ദാക്കി: വിശദീകരിച്ച് ഡ്രൈവർ
പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ആറോ ഏഴോ വർഷങ്ങൾക്കുള്ളിൽ 65 കോടി രൂപയെങ്കിലും ഈ വകയിൽ കോർപ്പറേഷനു നഷ്ടമുണ്ടായിട്ടുണ്ട്. ടെൻഡർ എടുത്തതിനു ശേഷം ചില കമ്പനികൾ കള്ളക്കേസുകൾ ഉണ്ടാക്കുകയും കോടതിയിൽ പോയി ആ ഇനത്തിൽ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാകാൻ കാരണം. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടെൻഡർ വിളിക്കുമ്പോൾ സംഘം ചേർന്ന് വരാതിരിക്കുക എന്ന പുതിയ തന്ത്രമാണ് അവർ പയറ്റുന്നതെന്നും മന്ത്രി പറഞ്ഞു.
- Also Read ഹോൺ അടിച്ച് വേദിക്ക് മുന്നിലൂടെ പാഞ്ഞ് സ്വകാര്യ ബസിന്റെ ‘ഷോ’, തത്സമയം നടപടിയുമായി മന്ത്രി ഗണേഷ് കുമാർ; പെർമിറ്റ് റദ്ദാക്കി
‘അവനെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്’ എന്ന് പറഞ്ഞായിരുന്നു മന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പരസ്യവരുമാനം കാര്യക്ഷമമാക്കി കോർപ്പറേഷനെ കരകയറ്റാനാണ് പുതിയ പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. English Summary:
New Advertising Scheme for KSRTC Announced by KB Ganesh Kumar: KSRTC advertising scheme offers a commission of 15% to anyone who secures an advertisement worth ₹1 lakh for KSRTC. |
|