LHC0088 • 2025-10-28 09:23:49 • views 1133
കോഴിക്കോട് ∙ വടകര എംപി ഷാഫി പറമ്പിലിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ. അക്രമത്തിന് നേതൃത്വം നൽകിയ രണ്ട് ഡിവൈഎസ്പിമാർക്കും അടിച്ച പൊലീസുകാരനുമെതിരെ നടപടിയുണ്ടായില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
- Also Read ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെ: ബിനു ചുള്ളിയിൽ
പേരാമ്പ്ര ഡിവൈഎസ്പി പി.സുനിൽകുമാർ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ അടിച്ച പൊലീസുകാരൻ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് കത്തു നൽകും. നടപടിയെടുക്കാൻ കാലതാമസമുണ്ടായാൽ വടകരയിൽ റൂറൽ എസ്പി കെ.ഇ.ബൈജുവിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച നടത്തും. ഇതിനു ശേഷവും നടപടി വൈകിയാൽ രണ്ടു ഡിവൈഎസ്പിമാരുടെയും വീട് ഉപരോധിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
- Also Read ഷാഫിയെ ലാത്തി കൊണ്ട് അടിച്ചു, പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നത്തിനു ശ്രമിച്ചു: റൂറൽ എസ്പി
അതിനിടെ ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ഉണ്ടായ സംഘർഷത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍. മർദ്ദനത്തിൽ മൂക്കിനു പരുക്കേറ്റ ഷാഫിയുടെ നില മെച്ചപ്പെട്ടു വരുന്നതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഷാഫിയെ ആശുപത്രിയിൽ സന്ദർശിക്കും. English Summary:
Shafi Parambil attack: Shafi Parambil attack investigation intensifies as Congress plans to approach the Parliament Privilege Committee. |
|