cy520520 • 2025-10-28 09:23:50 • views 1238
ബെംഗളുരു ∙ ദീപാവലി പ്രമാണിച്ച് കേരളത്തിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും 2 സ്പെഷൽ ട്രെയിനുകള്‍ വീതമാണു പ്രഖ്യാപിച്ചത്. കൊല്ലത്തേക്കുള്ള സ്പെഷൽ ട്രെയിനുകൾ ഈ മാസം 16നും 21നും ആണ് പുറപ്പെടുക. കൊല്ലത്ത് നിന്ന് തിരികെ ബെംഗളുരുവിലേക്ക് 17നും 22നും ട്രെയിനുകൾ ഉണ്ടാകും. പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലൂടെയായിരിക്കും രണ്ട് ട്രെയിനുകളുടെയും സർവീസ്.
- Also Read ചതിക്കുഴിയൊരുക്കി ദേശീയപാത; കെഎസ്ആർടിസി ബസ് രക്ഷപ്പെട്ടത് വൻ ദുരന്തത്തിൽ നിന്ന്
എസ്എംവിടി ബെംഗളുരു- കൊല്ലം എക്സ്പ്രസ് (06561) 16ന് ഉച്ചയ്ക്ക് 3 മണിക്കും കൊല്ലം- എസ്എംവിടി ബെംഗളുരു സ്പെഷൽ എക്സ്പ്രസ് (06562) 17ന് രാവിലെ 10.45നും പുറപ്പെടും. എസ്എംവിടി ബെംഗളുരു- കൊല്ലം എക്സ്പ്രസ് (06567) 21ന് രാത്രി 11 മണിക്കും കൊല്ലം-ബെംഗളുരു കന്റോൺമെന്റ് എക്സ്പ്രസ് (06568) 22ന് വൈകിട്ട് 5 മണിക്കും പുറപ്പെടും.
- Also Read ഷാഫിക്കു നേരെയുണ്ടായ അക്രമം: പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയെ സമീപിക്കാൻ കോൺഗ്രസ്, ഡിജിപിക്കും കത്ത് നൽകും
English Summary:
Diwali Special Trains: Two Services Announced Between Bengaluru and Kollam |
|