search
 Forgot password?
 Register now
search

നടുക്കം മാറാതെ കല്ലടിക്കോട്; വന്യമൃഗങ്ങളെ ഓടിക്കാൻ പടക്കം പൊട്ടിക്കുന്ന പതിവ്, ആ ശബ്ദം നാട്ടുകാർ കാര്യമാക്കിയില്ല

cy520520 2025-10-28 09:27:53 views 1270
  

  



കല്ലടിക്കോട്∙ മരുതുംകാട് റോഡിൽ വെടിയേറ്റ് രക്തം വാർന്ന് ഒരാൾ കിടക്കുന്നതായുള്ള വിവരം പരന്നതോടെ കുറച്ചു മണിക്കൂറുകൾ എന്താണു സംഭവിച്ചതെന്നറിയാത്ത നടുക്കത്തിലായിരുന്നു കല്ലടിക്കോട്. സമീപത്തുതന്നെ നാടൻ തോക്കും കണ്ടെത്തിയതിനാൽ ഓടിയെത്തിയവർ ബിനുവിനെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന്റെ വരവിനായി കാത്തിരുന്നു.  നെഞ്ചിൽ വെടിയേറ്റു പുറം തുളഞ്ഞു പോയിരുന്നു. പൊലീസ് എത്തിയ ശേഷം അൽപം കഴിഞ്ഞാണ് വീടിനുള്ളിൽ നിധിൻ കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിയുന്നത്.    കല്ലടിക്കോട് മരുതുംകാട് രണ്ടുപേരുടെ മരണം നടന്ന സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ.

സമീപത്തു വീടുകൾ കുറവായതിനാൽ ഇവരുടെ തർക്കവും കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല. വന്യമൃഗങ്ങളെ ഓടിക്കാൻ പടക്കം പൊട്ടിക്കുന്ന പതിവ് ഉണ്ടായതിനാൽ വെടിയൊച്ചയുടെ ശബ്ദം നാട്ടുകാർ കാര്യമാക്കിയില്ല. സംഭവം നടക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് ബിനു മരുതുംകാട് എത്തിയത്. തുടർന്നാകാം 2 പേരുടെയും മരണത്തിലേക്കു നയിച്ച തർക്കം നടന്നിരിക്കുക എന്നു കരുതുന്നു. ബിനുവിന്റെ കയ്യിൽനിന്നു നാടൻ തോക്കും ഉപയോഗിക്കാത്ത 15 വെടിയുണ്ടകളും ലഭിച്ചത് പൊലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്. English Summary:
Kalladikode murder suicide case shocks the community. The incident involved a shooting on Maruthumkad Road and a subsequent discovery of a body inside a house, leading to investigations into potential murder-suicide. Police are investigating the case, seizing a local gun and multiple unused bullets from Binu.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com