search
 Forgot password?
 Register now
search

കശ്മീരിലെ രാജ്യസഭ സീറ്റ്: സഖ്യം വിടാൻ കോൺഗ്രസ്

Chikheang 2025-10-28 09:30:47 views 1250
  



ന്യൂഡൽഹി ∙ രാജ്യസഭാ സീറ്റിന്റെ പേരിൽ ജമ്മു കശ്മീരിൽ ഇന്ത്യാസഖ്യത്തിൽ വിള്ളൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച കോൺഗ്രസ്, നാഷനൽ കോൺഫറൻസ് ബന്ധം അവസാനിപ്പിച്ചേക്കുമെന്നാണു വിവരം. കോൺഗ്രസ് വിട്ടാലും സർക്കാരിനു തൽക്കാലം ഭീഷണിയില്ല. ജയമുറപ്പായ ഒരു സീറ്റ് കോൺഗ്രസിനു നൽകുമെന്ന വാഗ്ദാനത്തിൽ നിന്നു നാഷനൽ കോൺഫറൻസ് പിന്മാറിയതും ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതുമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.

  • Also Read എൻഡിഎ ക്യാംപിലും തർക്കം; അതൃപ്തി പരസ്യമാക്കി മന്ത്രി ജിതിൻ റാം മാഞ്ചി, ഒന്നും ശരിയല്ലെന്ന് ഖുശ്‌വാഹ   


4 രാജ്യസഭ സീറ്റിൽ, 3 സീറ്റിൽ സഖ്യത്തിന് ജയമുറപ്പാണ്. ഒരിടത്ത് ബിജെപിയുമായി കടുത്ത മത്സരമുണ്ട്. കോൺഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ, നാലിടത്തും നാഷനൽ കോൺഫറൻസ് സ്ഥാനാർഥികളെ നിർത്തി. ഹൈക്കമാൻഡിന്റെ അനുനയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സഖ്യം തകരും. 88 അംഗ നിയമസഭയിൽ 41 ആണ് നാഷനൽ കോൺഫറൻസിന്റെ അംഗബലം. കോൺഗ്രസിന് ആറും. 29 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. English Summary:
Kashmir Rajya Sabha Row: Congress to Exit INDIA Alliance with NC
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157851

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com