search
 Forgot password?
 Register now
search

ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ പൊറുക്കില്ല’; വിശദീകരണക്കുറിപ്പ് പാളി, ‘ആചാരലംഘനം’ ചേർത്ത് സിപിഎം

cy520520 2025-10-28 09:30:55 views 1257
  



പത്തനംതിട്ട ∙ ആറന്മുളയിലെ അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിൽ തിരുത്തലുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ‘ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ലെ’ന്ന വാചകമാണ് തിരുത്തിയത്. ഈ വാചകത്തെ \“ആചാര ലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്നു മാത്രമല്ല പൊറുക്കില്ലെന്ന് ഓർക്കുന്നത് നന്ന്\“ എന്നാക്കി മാറ്റി.

  • Also Read റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പുനൽകി; റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവയ്‌‌പ്: ട്രംപ്   


ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സെപ്റ്റംബർ 14നു നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്നതു വ്യാജ പ്രചാരണമെന്ന വാദവുമായാണു സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സമൂഹമാധ്യമത്തിൽ കുറിപ്പു പങ്കുവച്ചത്. ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണു പുതിയ ശ്രമമെന്നും വിമർശിച്ചിരുന്നു. ആചാരപ്രകാരം 11.20ന് ചടങ്ങുകൾ പൂർത്തിയായ ശേഷം 11.45നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാൻ ഇരുന്നതെന്നും സംഘപരിവാർ മാധ്യമങ്ങളാണു വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതെന്നും സിപിഎം ആരോപിച്ചിരുന്നു.

  • Also Read ‘പല കഥകളും പുറത്തുവിടുന്നില്ല, വായനക്കാരോട് ഭയാദരം; അനുഭവങ്ങളാണ് എന്റെ എഴുത്തിന്റെ ആസ്തി’: ഇ. സന്തോഷ് കുമാർ അഭിമുഖം   


ചൊവ്വാഴ്ച രാത്രിയാണ് ആറന്മുളയിലെ വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം ജില്ലാ കമ്മിറ്റി പേജിൽ കുറിപ്പ് ഇട്ടത്. ഇതിലെ ‘ഭഗവാൻ ഒരിക്കലും പൊറുക്കില്ല’ എന്ന ഭാഗം പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിരുന്നു. തുടർന്നാണ് ഇന്നലെ പകൽ ഇതു തിരുത്തിയത്. English Summary:
CPM Revises Social Media Post on Aranmula Vallasadya: Aranmula Boat Race Feast controversy involves CPM Pathanamthitta correcting a social media post regarding alleged ritual violations.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com