മാതാപിതാക്കൾക്ക് കാൻസർ; ഭർത്താവിന് വാഹനമിടിച്ച് പരുക്ക്, പ്രീത കാരുണ്യം തേടുന്നു

deltin33 2025-10-28 09:30:57 views 304
  



മാരാരിക്കുളം∙ മത്സ്യവിൽപന നടത്തി കാൻസർ രോഗികളായ മാതാപിതാക്കളെ സംരക്ഷിച്ചു പോരുന്ന മാരാരിക്കുളം സ്വദേശിനിയായ പ്രീതയ്ക്ക് ഇരുട്ടടിയായി ഭർത്താവിന്റെ വാഹനാപകടവും. മാരാരിക്കുളം വടക്ക് പുതുക്കുളങ്ങര വേഡിയത്ത് വെളിയിൽ പ്രീതയാണ് കുടുംബം നിലനിർത്താൻ പരക്കം പായുന്നത്. മാതാപിതാക്കളായ പ്രണയൻ (64) രാധ (63) എന്നിവർ കാൻസർ ബാധിച്ച് ചികിത്സയിലാണ്.  

മൂന്നര വർഷം മുൻപാണ് മാതാവ് രാധയ്ക്ക് കാൻസർ കണ്ടെത്തിയത്. നിലവിൽ മാസത്തിൽ 2 തവണ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നടത്തി വരികയാണ്. 5 മാസം മുൻപാണ് പിതാവ് പ്രണയന് തൊണ്ടയ്ക്കു കാൻസർ ബാധിച്ചത്. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചതോടെ കിടപ്പിലാണ്. മാതാവിന് രോഗം ബാധിച്ചതോടെ വീടിന്റെ ഉത്തരവാദം പ്രീത ഏറ്റെടുക്കുകയായിരുന്നു. കണിച്ചുകുളങ്ങരയിൽ മീൻ തട്ട് നടത്തിയാണ് ചികിത്സച്ചെലവ് ഉൾപ്പെടെ കുടുംബം പോറ്റുന്നത്.

ഇരുചക്രവാഹനത്തിൽ കടപ്പുറത്ത് പോയി മീൻ എടുത്താണ് വിൽപന. അർത്തുങ്കലിലെ മാംസ വ്യാപാര സ്ഥാപനത്തിൽ സഹായി ആയി ജോലി ചെയ്യുന്ന പ്രീതയുടെ ഭർത്താവ് പ്രസാദ് ഹൃദയ–കിഡ്നി രോഗത്തിന് ചികിത്സ നടത്തി വരികയാണ്. ഇതിനിടെ 3 മാസം മുൻപ് ഇദ്ദേഹം  സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ്  ചികിത്സയിലാണ്. ബുദ്ധിമുട്ടുകൾക്ക് താങ്ങായിരുന്ന ഭർത്താവ് കൂടി അവശനായതോടെ കടുത്ത പ്രതിസന്ധിയിലാണ് പ്രീത.

ഇളയ സഹോദരി പ്രിയയുടെ വിവാഹത്തിനായി കിടപ്പാടം വിൽക്കേണ്ടി വന്നതിനാൽ സ്വന്തമായി കിടപ്പാടം ഇല്ലാതായി. പ്രിയ കുറച്ചു വർഷം മുൻപ് മരിക്കുകയും ചെയ്തു. ബന്ധുവിന്റെ സ്ഥലത്ത് ഇടിഞ്ഞു വീഴാറായി ചോർന്നൊലിക്കുന്ന ഓടു മേഞ്ഞ ഒറ്റമുറി ഷെഡിലാണ് താമസം. ഏത് നിമിഷവും നിലം പൊത്താവുന്ന രീതിയിലാണ് വീടിന്റെ അവസ്ഥ. വിവിധയിടങ്ങളിൽ നിന്നും കടം വാങ്ങിയാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. സുമനസ്സുകളുടെ സഹായമാണ് പ്രീതയ്ക്ക് ഇനി ഏക പ്രതീക്ഷ.  

എസ്ബിഐ ചേർത്തല
അക്കൗണ്ട് നമ്പർ 67219730964
ഐഎഫ്എസ് സി.എസ്ബിഐഎൻ 0070081
ഫോൺ: 8594002559.
English Summary:
Preetha Mararikkulam is struggling to support her family, who are battling cancer and other illnesses. She sells fish to provide for her parents\“ cancer treatment and faces further hardship due to her husband\“s accident and health issues. The family urgently needs financial assistance to sustain themselves and continue treatment.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
325433

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.