search
 Forgot password?
 Register now
search

കേരളത്തിൽ നിന്നു രാമേശ്വരത്തേക്കു നേരിട്ട് ട്രെയിൻ; അമൃത എക്സ്പ്രസ് സർവീസ് തുടങ്ങുന്നു

Chikheang 2025-10-28 09:30:58 views 953
  



തിരുവനന്തപുരം ∙ തിരുവനന്തപുരം– മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി. ട്രെയിൻ രാമേശ്വരം സർവീസ് 16ന് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്തു നിന്ന് ഉച്ചയ്ക്കു 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും. ഏറെക്കാലമായി കേരളത്തിൽ നിന്നു രാമേശ്വരത്തേക്കു നേരിട്ട് ട്രെയിൻ സർവീസില്ല.

മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട്ടു നിന്നു രാമേശ്വരം ട്രെയിനുകളുണ്ടായിരുന്നെങ്കിലും ഗേജ് മാറ്റത്തിന്റെ പേരിൽ അവ നിർത്തലാക്കിയിരുന്നു. 2018ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും രാമേശ്വരം സർവീസുകൾ പുനരാരംഭിച്ചില്ല. അമൃത രാമേശ്വരത്തേക്കു നീട്ടണമെന്ന ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായത്. മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
  English Summary:
Amrita Express Rameswaram train service has been approved by the Railway Board, extending the route from Thiruvananthapuram to Rameswaram. The train service to Rameshwaram will commence today, fulfilling a long-standing demand for a direct train connection between Kerala and Rameswaram.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157779

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com