deltin33 • 2025-10-28 09:32:32 • views 877
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി മലപ്പുറം വഴിക്കടവ് സ്വദേശി മാമ്പുഴ പുത്തൻ വീട്ടിൽ മുഹമ്മദ് സാലിഹ് അബ്ദുല്ലയെ (25) മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ യെലോ ഏരിയയിൽ പെരിങ്ങളം സ്വദേശിനിയായ സുരക്ഷാ ജീവനക്കാരിയെ ഇയാൾ ആക്രമിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിലൂടെ വാർഡിലേക്കു പോകാൻ പ്രതിയെ അനുവദിക്കാത്ത വിരോധത്തിലാണ്, പ്രതി പരാതിക്കാരിയെ തടഞ്ഞു വച്ച് വലതു കൈ പിടിച്ച് തിരിക്കുകയും തള്ളി താഴെയിടുകയും ചെയ്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ പ്രതിയെ മെഡിക്കൽ കോളജ് പരിസരത്ത് വച്ച് എസ്ഐ സന്തോഷ്, സിപിഒമാരായ ബിനോയ്, സുരാഗ്, ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. English Summary:
Kozhikode medical college attack suspect arrested. The individual was apprehended for assaulting a security guard at the Kozhikode Medical College hospital. Police are continuing their investigation into the incident. |
|