search
 Forgot password?
 Register now
search

അനധികൃത മണ്ണ് ഖനനം ചോദ്യം ചെയ്ത ദലിത് യുവാവിനെ സംഘം ചേർന്ന് മർദിച്ചു; ശരീരത്തിൽ മൂത്രമൊഴിച്ചു

deltin33 2025-10-28 09:32:46 views 1104
  



ഭോപാൽ ∙ മധ്യപ്രദേശിലെ കട്നി ജില്ലയിൽ അനധികൃത മണ്ണ് ഖനനത്തെ എതിർത്ത ദലിത് യുവാവിനെ 4 പേർ ചേർന്നു മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തു. ബഹോരിബന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മത്‌വാര ഗ്രാമത്തിലാണു സംഭവം. രാജ്കുമാർ എന്നയാളുടെ കൃഷിയിടത്തിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിനെ അദ്ദേഹം എതിർത്തതാണ് അക്രമത്തിലേക്കു നയിച്ചത്. മത്‌വാര ഗ്രാമമുഖ്യന്റെ മകനായ പവൻ പാണ്ഡെയാണു തന്റെ മേൽ മൂത്രമൊഴിച്ചതെന്നു രാജ്കുമാർ മൊഴി നൽകിയിട്ടുണ്ട്.  

  • Also Read മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, ചോദ്യം ചെയ്തവരോട് തട്ടിക്കയറി; പൊലീസുകാരൻ പിടിയിൽ   


‘‘ഗ്രാമ മുഖ്യന്റെ മകൻ കൂടിയായ പവൻ പാണ്ഡെ എന്റെ മേൽ മൂത്രമൊഴിച്ചു. ജാതീയമായി അധിക്ഷേപിച്ച ശേഷം പൊലീസിനെ സമീപിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’’ – രാജ്കുമാർ പറഞ്ഞു. രാമാനുജ് പാണ്ഡെ, റാം ബിഹാരി പാണ്ഡെ, പവൻ പാണ്ഡെ, സതീഷ് പാണ്ഡെ എന്നിവർ രാജ്കുമാർ ചൗധരിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് സന്തോഷ് ദെഹാരിയ പറഞ്ഞു.

  • Also Read 2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ   


പ്രതികൾ ഒളിവിലാണെന്നും തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. 2023ൽ സിദ്ധി ജില്ലയിൽ സമാനമായ ഒരു കേസ് നടന്നിരുന്നു. കട്‌നിയിൽ നിന്ന് 200 കിലോമീറ്റർ അകലെ ഒരു ആദിവാസി യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിക്കുകയും അപമാനിക്കുകയും ആയിരുന്നു. ഈ കേസ് അന്ന് ദേശീയ ശ്രദ്ധ ആകർഷിക്കുകയും ആ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമായി മാറുകയും ചെയ്തിരുന്നു. English Summary:
Dalit Youth Assaulted for Protesting Illegal Mining in Madhya Pradesh: A Dalit youth was assaulted and urinated upon for protesting illegal soil mining in Katni district. Police are investigating the incident.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com