ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ, വിദ്യാഭ്യാസ നയങ്ങൾക്കെതിരെ അമേരിക്കൻ നഗരങ്ങളിൽ പ്രതിഷേധറാലികൾ നടന്നു. രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് ട്രംപ് കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ നേതൃത്വത്തിൽ ‘നോ കിങ്സ്’ എന്ന മുദ്രാവാക്യമുയർത്തി നൂറുകണക്കിനാളുകൾ തെരുവിലിറങ്ങിയത്. വാഷിങ്ടൻ ഡിസിയിലെ റാലിയിൽ രണ്ടായിരത്തിലേറെപ്പേർ അണിനിരന്നു. ലണ്ടൻ അടക്കം ലോകനഗരങ്ങളിലും സമാനമായ റാലികൾ നടന്നു.
- Also Read ഗാസയിലെ മരണസംഖ്യ 68,000 കവിഞ്ഞു; 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൈമാറി
കഴിഞ്ഞ ജൂണിൽ രണ്ടായിരത്തിലേറെ റാലികളാണു നടന്നത്. ചില ഡെമോക്രാറ്റ് നേതാക്കളും റാലിയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും റാലികൾ തുടരും. പ്രക്ഷോഭം ദേശവിരുദ്ധമാണെന്നും അമേരിക്കയെ വെറുക്കുന്നവരാണു റാലിയിൽ പങ്കെടുക്കുന്നതെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ വിമർശിച്ചു. English Summary:
US: Massive Rallies Erupt Across US Against Trump\“s Immigration and Education Policies |
|