search
 Forgot password?
 Register now
search

എന്താ വൈബ് ! അകമലപ്പാടവും അകമഴിഞ്ഞ ഭംഗിയും; മനോഹരതീരമായി ഉത്രാളിക്കാവ്

deltin33 2025-10-28 09:37:21 views 1251
  



വടക്കാഞ്ചേരി ∙ ഹരിതഭംഗിയിൽ മുങ്ങി ഉത്രാളിക്കാവും പരിസരവും. ചുറ്റും മലനിരകളാൽ ചുറ്റപ്പെട്ട ഉത്രാളിക്കാവ് പൊതുവേ ഫൊട്ടോഗ്രഫർമാരുടെയും വിഡിയോഗ്രഫർമാരുടെയും ഇഷ്ടകേന്ദ്രമാണ്. ദിവസവും ഒട്ടേറെ യുവാക്കൾ റീൽസ് ചിത്രീകരിക്കാനും ഉത്രാളിക്കാവിനു മുൻപിൽ എത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും കണ്ട് വിദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇവിടേക്ക് ആളുകൾ വരുന്നു. ഇപ്പോൾ മുണ്ടകൻ കൃഷിക്കായി ക്ഷേത്രത്തിനു മുൻപിലെ പാടവും ഒരുങ്ങിയതോടെ മലനിരകൾക്കൊപ്പം പച്ചപ്പു നിറഞ്ഞ വയലും  മനോഹര കാഴ്ചയായി.  

കാവിനു പിന്നിലെ റെയിൽ പാളത്തിലൂടെ ട്രെയിൻ പോകുന്ന പശ്ചാത്തലത്തിൽ ഫോട്ടോകളും വിഡിയോകളും പകർത്താനാണു പലർക്കും ഇഷ്ടം. അകമല പാടശേഖരത്തിൽ ഉൾപ്പെട്ടതാണ് ഉത്രാളിക്കാവിനു മുമ്പിലെ നെൽപ്പാടങ്ങൾ. റെയിൽപാളത്തിനു പടിഞ്ഞാറു ഭാഗത്താണ് ഉത്രാളിക്കാവ് പാടം. പാളത്തിന്റെ കിഴക്കുഭാഗത്തെ പാടത്തേക്കു മാത്രമേ ഡാമിൽ നിന്നുള്ള വെള്ളം കൃഷി ആവശ്യത്തിനു ലഭിക്കൂ.

കാലവർഷത്തെയും തുലാവർഷത്തെയും ആശ്രയിച്ചാണ് ഉത്രാളിക്കാവിനു മുൻവശത്തെ പാടത്തെ നെൽക്കൃഷി എന്നതിനാൽ ഒരുമാസം മുൻപ് മുണ്ടകൻ കൃഷിക്കു ഞാറു നട്ടു. ഒരുമാസം വളർച്ചയെത്തിയ നെൽച്ചെടികളാണു കാവിനെയും പരിസരത്തെയും ഹരിത ഭംഗിയിൽ‍ ആറാടിക്കുന്നത്. ജനുവരിയിൽ കൊയ്ത്തു കഴിഞ്ഞാൽ ഫെബ്രുവരിയിൽ ഈ പാടത്തു പൂരത്തിന്റെ ആരവമാകും. English Summary:
Uthralikavu is a picturesque location known for its serene beauty and lush greenery. Surrounded by hills and featuring vibrant paddy fields, it\“s a popular spot for photography and videography. The area attracts visitors from afar who seek to capture its scenic charm.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com