cy520520 • 2025-10-28 09:37:32 • views 921
കൊച്ചി ∙ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ. കായംകുളം ഗവ. ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കറിനെ (21) ആണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് എംഡിഎംഎ വിൽപനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. പ്രതി ലഹരിമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നാണ് വിവരം. പിടികൂടിയ എംഡിഎംഎയ്ക്ക് പത്ത് ലക്ഷത്തിലേറെ രൂപ വില വരും. നർകോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം.എച്ച്.അനുരാജ്, എസ്ഐ എസ്.എസ്.ശ്രീലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. English Summary:
MDMA seizure: An IT student was arrested with 400 grams of MDMA near Kayamkulam. The accused was caught by the anti-narcotics squad and Nedumbassery police while attempting to sell the drugs near the airport. |
|