search
 Forgot password?
 Register now
search

യുകെയിൽ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം: മലയാളി യുവാവ് അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി

deltin33 2025-10-28 09:37:33 views 1256
  

    



ലണ്ടൻ/ തിരുവനന്തപുരം ∙ യുകെയിൽ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 29 കാരനായ മലയാളി അറസ്റ്റിൽ. യുകെയിലെ സമർസെറ്റ് ടോണ്ടനിലാണ് തിരുവനന്തപുരം സ്വദേശിയായ മനോജ്‌ ചിന്താതിര എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

  • WEEKENDER യുഎഇയിൽ \“അനുമതിയില്ലാത്ത നടപ്പ്\“, മലയാളി ദമ്പതികൾക്കെതിരെ നടപടി; ദുബായിൽ യുവാവിന് 10 വർഷം തടവ്: 7 രാജ്യാന്തര വാർത്തകൾ Gulf News
      

         
    •   
         
    •   
        
       
  • ഒറ്റ രാത്രികൊണ്ട് കോടീശ്വരൻ! നേടിയത് 225 കോടി; ചരിത്രം തിരുത്തിയത് സ്വദേശിയോ, വിദേശിയോ? യുഎഇ ലോട്ടറിയിലെ \“ഭാഗ്യ നമ്പർ\“ ഇതാണ് Gulf News
      

         
    •   
         
    •   
        
       


ടോണ്ടനിലെ വിക്ടോറിയ പാർക്കിൽ ഒക്ടോബർ 11നായിരുന്നു ലൈംഗിക അതിക്രമം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ നോർത്ത് സമർസെറ്റ് കോടതിയിൽ ഹാജരാക്കി. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനക്കുറ്റം ഉൾപ്പെടെ രണ്ട് കേസുകളാണ് ചുമത്തിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. തുടർ വിചാരണ നവംബർ 14 ന് നടക്കും.

ഒക്ടോബർ 11ന് പുലർച്ചെ ഒരു സ്ത്രീയെ പാർക്കിനുള്ളിൽ വിഷമാവസ്ഥയിലായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുക ആയിരുന്നു. തുടർന്ന് പൊലീസ് ഒക്ടോബർ 12ന് വൈകിട്ട് 6.30നാണ് പാർക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അറസ്റ്റ്.

വിവിധ കെയർ ഹോമുകളിൽ കെയർ അസിസ്റ്റന്റ് ആയും മറ്റും താത്കാലിക കരാറിൽ ജോലി ചെയ്തിരുന്ന യുവാവ് ലണ്ടനിൽ വിദ്യാർഥി വീസയിൽ എത്തിയ ശേഷം പിന്നീട് ടോണ്ടനിൽ ജോലി തേടി എത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സ്ഥിരമായി ജോലി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിന് ഇടയിലാണ് ലൈംഗിക അതിക്രമ കേസിൽ എവൺ സമർസെറ്റ് പൊലീസ് മനോജിനെ അറസ്റ്റ് ചെയ്യുന്നത്. English Summary:
UK Sexual Assault Case: A 29-year-old man from Thiruvananthapuram has been arrested in the UK for sexual assault. The suspect, Manoj Chinthathira, is accused of assaulting a woman in Victoria Park, Taunton, and his trial is set for November 14th.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com