LHC0088 • 2025-10-28 09:38:49 • views 1168
ന്യൂഡൽഹി ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 മണ്ഡലത്തിലെങ്കിലും ഇന്ത്യാസഖ്യത്തിലെ പാർട്ടികളുടെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യം. കോൺഗ്രസും സിപിഐയും ഔദ്യോഗികമായി പ്രഖ്യാപിച്ച മണ്ഡലങ്ങളിൽപോലും ആർജെഡി നേതാക്കൾ പത്രിക നൽകിയിട്ടുണ്ട്. ഇത് ഔദ്യോഗികമല്ലെന്നു വാദിക്കുന്ന ആർജെഡി നേതൃത്വം സ്ഥാനാർഥികളെ അനൗദ്യോഗികമായി പിന്തുണയ്ക്കുന്നുവെന്നാണു വിവരം.
- Also Read ആർജെഡി സീറ്റില്ല; നിലത്തുരുണ്ട്, നിലവിളിച്ച് നേതാവ്
അതിനിടെ, രണ്ടാംഘട്ട വോട്ടെടുപ്പിനു പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇപ്പോഴും സീറ്റുധാരണ പാർട്ടികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് ഇതുവരെ 53 സീറ്റിലും സിപിഐഎംഎൽ 20 സീറ്റിലും ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം മത്സരിക്കുന്ന കുടുംബയിൽ ആർജെഡി സുരേഷ് പാസ്വാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. English Summary:
Bihar Vote War: Bihar Election News focuses on the unfolding political situation in Bihar, where the India Alliance partners are contesting against each other in multiple constituencies. This internal conflict raises concerns about the alliance\“s strength and unity ahead of the elections. |
|