നയ്റോബി∙ മുൻ പ്രധാനമന്ത്രി റയ്‌ല അമോലോ ഒഡിങ്കയ്ക്ക് കെനിയ വികാരനിർഭരമായി വിടചൊല്ലി. പടിഞ്ഞാറൻ കെനിയയിൽ വിക്ടോറിയ തടാകത്തിനടുത്ത് ജന്മദേശമായ ബോണ്ടോയിൽ പ്രിയപ്പെട്ട ‘ബാബ’യുടെ സംസ്കാരച്ചടങ്ങിനു സാക്ഷ്യംവഹിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. സ്വാതന്ത്ര്യസമരപ്പോരാളിയും രാഷ്ട്രീയനേതാവുമായിരുന്ന പിതാവ് ജറമോഗിയുടെ ശവകുടീരത്തിന് അരികെയാണ് ഒഡിങ്കയുടെ അന്ത്യനിദ്ര.
- Also Read കുടിയേറ്റ വിരുദ്ധ വികാരം; കാനഡയിൽ നിന്ന് ഈ വർഷം പുറത്താക്കപ്പെട്ടത് ആയിരത്തിലധികം ഇന്ത്യക്കാർ
കൂത്താട്ടുകുളത്തു ചികിത്സയിലിരിക്കെ ബുധനാഴ്ച ഹൃദയാഘാതം മൂലം മരിച്ച ഒഡിങ്കയുടെ മൃതദേഹം കെനിയയിലെത്തിയതു മുതൽ വൻ ജനാവലിയാണ് അവസാനമായൊന്നു കാണാൻ ഒഴുകിയെത്തിയത്. ജോമോ കെനിയാത്ത വിമാനത്താവളത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം പൊതുദർശനം നടന്നയിടങ്ങളിലെല്ലാം ആവർത്തിച്ചു. നിയന്ത്രണാതീതമായ തിക്കിലും തിരക്കിലും പെട്ട് 5 പേർ മരിക്കുകയും നൂറുകണക്കിനുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. English Summary:
Kenya\“s Emotional Farewell: Raila Odinga\“s funeral witnessed massive gatherings in Kenya. The former Prime Minister was laid to rest near his father\“s tomb in Bondo, with thousands paying their respects after his death from a heart attack while undergoing treatment in Koothattukulam. |
|