search
 Forgot password?
 Register now
search

‘എൻഇപി നടപ്പാക്കാൻ അവസരം നൽകുന്നത് ആത്മഹത്യാപരം’: പിഎം ശ്രീയ്ക്കെതിരെ എഐവൈഎഫ്

deltin33 2025-10-28 09:39:36 views 1172
  



ആലപ്പുഴ ∙ പിഎം ശ്രീ പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് എൻഇപി (ദേശീയ വിദ്യാഭ്യാസ നയം) നടപ്പാക്കുവാൻ അവസരം സൃഷ്ടിക്കുന്നത് ആത്മഹത്യാപരമായ നിലപാടാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞ വാക്കുകൾ ആശങ്ക ഉളവാക്കുന്നതാണ്. എൽഡിഎഫിന്റെ നിലപാടിന് കടകവിരുദ്ധമായ അഭിപ്രായമാണിത്. യാതൊരു ചർച്ചകളും കൂടാതെ വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണതെന്നും ജിസ്മോൻ വിമർശിച്ചു.  

  • Also Read പിഎം ശ്രീ പദ്ധതി: സി‘പിഎം ശ്രീ’ക്ക് സിപിഐ ചെക്ക്; ഇടതുമുന്നണിയിൽ തുറന്ന പോര്   


പിഎംശ്രീ പദ്ധതിയ്ക്ക് എൽഡിഎഫ് സർക്കാർ എതിരല്ല. എന്നാൽ അതിന്റെ പേരിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന എൻഇപി ഉടമ്പടി തിരിച്ചറിയണം. വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും ചെയ്യുന്ന രീതിയാണ് എൻഇപിയുടേത്. വിദ്യാഭ്യാസ മേഖലയിൽ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നതിനാണ് എൻഇപിയുടെ ശ്രമമെന്നും ജിസ്മോൻ പറഞ്ഞു.  

  • Also Read തെക്കനേഷ്യയിൽ ഇന്ത്യയ്ക്ക് പുതിയ ഭീഷണി: താലിബാനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചത് വെറുതെയല്ല; പിന്നിൽ ‘അട്ടിമറി’ നയതന്ത്രം   


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം T T Jismon എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
AIYF Kerala voices concern over NEP implementation: The AIYF State Secretary, T.T. Jismon, stated that using the PM Shri scheme to implement NEP is a suicidal move. They criticize the potential commercialization and communalization of education.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com